ആഴക്കടൽ തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി " അടിത്തട്ട് " .


ജിജോ ആൻ്റണിയുടെ ആക്ഷൻ ത്രില്ലർ ചിത്രം  " അടിത്തട്ട് " തിയേറ്ററുകളിൽ എത്തി. 

കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി 
ആംബ്രോസിൻ്റെ ( ഷൈൻ ടോം ചാക്കോ ) നേതൃത്വത്തിലുള്ള ആറംഗ സംഘംഒരു ബോട്ടിൽ പോകുന്നു.ഇവരോടൊപ്പം മർക്കോസിനെയും ( സണ്ണി വെയ്ൻ ) കൂട്ടി. തങ്ങളുടെ സഹപ്രവർത്തകൻ്റെ തൂങ്ങിമരണം ആറംഗ സംഘ ത്തിന് പല സംശയങ്ങളും ഉളവാക്കുന്നു. 

ആഴക്കടലിലെ മൽസ്യതൊഴിലാളികളുടെ ജോലിയിലും ,അവരുടെ സംഭാഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിനിമ യാണിത്. മിക്കവരും പരുക്കൻ മൽസ്യതൊഴിലാളികളാണ്. അവരിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ്. 

കൊന്തയും പൂണൂലും,
ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന  ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് " അടിത്തട്ട് "  നിർമ്മിച്ചിരിക്കുന്നത്.

ഏതു പ്രതികൂല സാഹചര്യത്തെയും 
അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധനതൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം.

സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ,  പ്രശാന്ത് അലക്സാണ്ടർ ,മുരുകൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. " ആടുകളം "  എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.

അത്യാധുനികചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച്  വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയചിത്രമാണിത്.  
ഛായാഗ്രഹണം  പാപ്പിനു  നിർവഹിക്കുന്നു. രചന ഖയസ് മിലൻ. അണ്ടർ വാട്ടർ റിച്ചാർഡ് ആന്റണി. എഡിറ്റിംഗ് നൗഫൽ അബ്ദുല്ല. ഷറഫു എഴുതിയ  ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നെസ്സർ അഹമ്മദ്. സൗണ്ട് മിക്സിങ് സിനോയ്ജോസഫ്.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.പി ആർ ഓ എം കെ ഷെജിൻ .

ഷൈൻ ടോം ചാക്കോ ,സണ്ണി വെയ്ൻ ,ജയപാലൻ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.ചിലസംഭാഷണങ്ങൾ പലപ്പോഴും പ്രേക്ഷകന് അരോചകം സ്യഷ്ടിക്കുന്നു. പശ്ചാത്തല സംഗീതം അവറേജ് നിലവാരം മാത്രം പുലർത്തുന്നു. 94 മിനിറ്റും 44 സെക്കൻ്റസും മാത്രമാണ് സിനിമയുടെ ദൈർഘ്യം .

Rating : 2.5/ 5‌.
സലിം പി. ചാക്കോ .
cpK desk .
 
 
 

No comments:

Powered by Blogger.