" പ്യാലി" ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രം. അസാധാരണമായ അഭിനയം കൊണ്ട് ബാർബി ശർമ്മ പ്രേക്ഷകരുടെ മനസിൽ ഇടം നേടി.ബബിത-റിൻ സംവിധാനം ചെയ്യുന്ന " പ്യാലി"  തീയേറ്ററുകളിൽ എത്തി. 

ബാർബി  ശർമ്മ  , ജോർജ്ജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, റാഫി ,അപ്പാനി ശരത്ത് ,സുജിത് ശങ്കർ, അൽത്താഫ് സലിം  ,ആടുകളം മുരുകദോസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം ഉണ്ണി മുകുന്ദൻ അതിഥിതാരമായി അഭിനയിക്കുന്നു. 

സഹോദര സ്നേഹത്തിൻ്റെ ഉദാത്തമായ നിമിഷങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുകയാണ് ഈ ഫീൽ ഗുഡ് ചിത്രം. പ്യാലിയുടെയും സഹോദരൻ സിയയുടെയും കഥയാണിത്. 

ജമ്മു കാശ്മീർ സ്വദേശികളും  കെട്ടിടം തൊഴിലാളികളുമായ  അച്ഛനും അമ്മയും നഷ്ടപ്പെട്ട അവർ കൊച്ചിയിലെ ചേരിയിൽ തങ്ങളുടെതായ  ലോകം സ്വഷ്ടിച്ച്  കഴിയുന്നു. സുന്ദരിയായകുഞ്ഞനിയത്തിയെ ചിറകിനടിയിൽ സംരക്ഷണ കവചം ഒരുക്കി കഴിയുകയാണ് സിയ. കൊച്ചിൻ കോർപ്പറേഷൻ ശിശുഭവൻ സിയായെ കൂട്ടികൊണ്ടു പോകുന്നു വെങ്കിലും സിയ അവിടെ നിന്ന് രക്ഷപ്പെടുന്നു. പുറമ്പോക്ക് സ്ഥലത്ത് പഴയ ആക്രി സാധനങ്ങൾ ഉപയോഗിച്ച്  സഹോദരിയ്ക്ക് ചിറകുള്ള വീട് വെച്ചു നൽകുകയും ചെയ്യുന്ന ഇവരുടെ സ്വപ്നങ്ങളിലേക്ക് ഉള്ള യാത്രയാണ് " പ്യാലി " .

ജിജു സണ്ണി  ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും സംഗീതവും പ്രശാന്ത്പിള്ളയും, ദീപു ജോസഫ് എഡിറ്റിംഗും, സന്തോഷ് രാമൻ 
കലാസംവിധാനവും  നിർവ്വഹിക്കുന്നു.

എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സിനുവേണ്ടി മകൾ  സോഫിയ വർഗീസും, വെയറഫർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 

എൻ. എഫ് വർഗ്ഗീസിൻ്റെ ഓർമ്മയ്ക്കായി മകൾ സോഫിയ വർഗ്ഗീസ് നാല് വർഷം മുൻപ് എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സ് എന്ന നിർമ്മാണ കമ്പനി രൂപികരിച്ചു. ഇവരുടെ ആദ്യ ചിത്രമാണ് " പ്യാലി" .

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽമികച്ചബാലതാരത്തിനുംകലാസംവിധാനത്തിനും "പ്യാലി"അവാർഡ്നേടിയിരുന്നു. 

പ്യാലിയായി ബാർബി ശർമ്മ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരുന്നത്. സിയയുടെ വേഷം ജോർജ്ജ് ജേക്കബാണ് അവതരിപ്പിക്കുന്നത്. അംബരീഷ് സെയ്ദായി ശ്രീനിവാസനും ,സെൽവയായി ആടുകളം മുരുകദോസും ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. അതിഥി താരമായി എത്തിയ  ഉണ്ണി മുകുന്ദനും തിളങ്ങി. 

കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ പ്രധാന ഘടകം.  സഹോദര സ്നേഹം ,തെരുവ് ജീവിതം ഒക്കെ സിനിമയുടെ പ്രമേയങ്ങളാണ്. ആർട്ട് വർക്ക് ഗംഭീരമാണ്. 

ഒരു ഫാമിലി ചിത്രം കൂടിയാണ് " പ്യാലി " .

Rating : 4  / 5.
സലിം പി .ചാക്കോ .
cpK desK .
 
 

No comments:

Powered by Blogger.