ചൂടറിയാൻ; ആദ്യം തീയറിയണം എന്നാണ്!! ഈ കുറി അടി-പിടി-സ്നേഹ സന്ദേശങ്ങൾ നിറഞ്ഞ; കുറിക്കു കൊള്ളുന്നൊരു സാധാരണ കഥ .. " കൂറി " ജൂലൈ എട്ട് മുതൽ .




കൊക്കേഴ്‌സ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീൺ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " കുറി" ജൂലൈ എട്ടിന് തീയേറ്ററുകളിൽ എത്തും. 

 " കുറി" യിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്.ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു എന്നിവരാണ് അണിയറ ശിൽപ്പികൾ. 

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായാണ്  പോലീസ് വേഷത്തിലെത്തുന്നത്. 



 

No comments:

Powered by Blogger.