" കാപ്പ'' യിൽ അപർണ്ണ ബാലമുരളി അഭിനയിക്കും.
പൃഥ്വിരാജ് സുകുമാരൻ - കൈലാസ് ചിത്രമായ "കാപ്പ"യിൽ ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി അഭിനയിക്കുന്നു.
തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ "കാപ്പ"യിൽ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ചതിയ്യേറ്റർ ഓഫ് ഡ്രീംസ് ,ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് " കാപ്പ" .
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെപശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്.
ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി .ജോൺ ഛായഗ്രഹണവും
ആർട്ട് ഡയറക്ടർ ദിലീപ്നാഥും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു . സഞ്ജു വൈക്കം പ്രൊഡക്ഷൻ കൺട്രോളറുമാണ്.
സലിം പി ചാക്കോ .
cpK DesK.
No comments: