ചെറിയ സിനിമകൾക്ക് ആശ്വാസവുമായി ഓസ്വോ ഫിലിം ഫാക്ടറി.അജിത് സോമൻ, നിതിൻ നിബുവിൻ്റെ "നീതി" തുടങ്ങുന്നു.സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി ,ശ്രദ്ധിക്കപ്പെട്ട ഓസ്‌വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന രംഗത്ത് അരങ്ങേറുന്നു. 

ഷാർപ് ടൈം സിനിമാസിന്റെ ബാനറിൽ ഇവർ സംവിധാനം ചെയ്യുന്ന "നീതി" എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ചെറിയ ബഡ്ജറ്റ് ഒ.ടി.ടി സിനിമയ്ക്കു വേണ്ടി പാക്കേജ് ആയി എഡിറ്റിംഗ്, ടൈറ്റിൽസ്, വിഎഫ്ക്ട്സ്, കളറിംഗ് ജോലികൾ ചെയ്യുന്ന ഓസ്‌വോ ഫിലിം ഫാക്ടറി, ഷോലെ, സുന്ദരി, നിങ്ങൾ ക്യാമറ നിരീക്ഷണത്തിൽ ആണ്, ചേറ്, കെണി എന്നീ ചിത്രങ്ങളുടെ വർക്കുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഷൂട്ടിംഗ് നിന്ന് പോയ സിനിമകൾക്ക് ക്യാമറ ഉൾപ്പെടെയുള്ള പാക്കേജും നൽകുന്ന ഇവർ ആദ്യമാണ് സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഇരുവരും സംവിധാനം ചെയ്ത "അറ്റം" എന്ന ഷോർട്ട് ഫിലിമിന് നിരവധി ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്ത ഇവർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ "നീതി" വ്യത്യസ്തമായ ഒരു ഇതിവൃത്തമാണ് അവതരിപ്പിക്കുന്നത്. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം തുടങ്ങും.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.