ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന " പാച്ചുവും അത്ഭുതവിളക്കും " ഡിസംബറിൽ തിയേറ്ററുകളിൽ എത്തും .

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " പാച്ചുവും അത്ഭുതവിളക്കും. 

ശരൺ വേലായുധൻ ഛായാഗ്രഹണവും ,ജസ്റ്റിൻ പ്രഭാകർ സംഗീതവും ,മനു മഞ്ജിത് ഗാന രചനയും ,ഉത്തര മേനോൻ കോസ്റ്റുസും, രാജീവൻ പ്രൊഡക്ഷൻ ഡിസൈനും ,അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ട് ഡിസൈനും ,അജി കുറ്റിയാനി കലാസംവിധാനവും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും ,സിനോയ് ജോസഫ് സൗണ്ട് മിശ്രണവും, പാണ്ഡ്യൻ മേക്കപ്പും ,മോമി സ്റ്റിൽസും ,അരോൺ മാത്യു അസോസിയേറ്റ് ഡയറ്കടറും ,ഭദ്ര ഹൗസ് ഡിസൈനും നിർവ്വഹിക്കുന്നു. 

ഫുൾമൂൺ സിനിമയും അഖിൽ സത്യൻ ഫിലിംസും ചേർന്നാണ് ചിത്രംഅവതരിപ്പിക്കുന്നത്.
സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. 

ഡിസംബറിൽ  കലാസംഘം റിലീസ്  ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.