മാസ് ആക്ഷൻ ത്രില്ലർ " കടുവ " യുമായി ഷാജി കൈലാസിൻ്റെ ശക്തമായ തിരിച്ച് വരവ് ..

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥിരാജ്  സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ   " കടുവ " മലയാളം ,തമിഴ്, തെലുങ്ക് , കന്നട  ഭാഷകളിൽ പ്രേക്ഷകരുടെ മുന്നിൽ എത്തി.

1990ൽ നടന്ന ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് " കടുവ " .എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 
ജിനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് " എന്നി ചിത്രങ്ങളുടെ തിരക്കഥ ജീനു ഏബ്രഹാമിൻ്റേത് ആയിരുന്നു. 

പൃഥിരാജ് സുകുമാരൻ കടുവകുന്നേൽ കുര്യച്ചൻ എന്ന റബ്ബർ പ്ലാൻ്ററായും ,ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് ഐ.ജിതോമസ്ചാണ്ടിഐ.പി.എസ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു 

സംയുക്ത മോനോൻ ( എൽസ കുര്യൻ കുര്യച്ചൻ്റെ ഭാര്യ ) ,  അലൻസിയർ ലേ ലോപ്പസ് ( വർക്കിസാർ ) ,കലാഭവൻ ഷാജോൺ ( എസ്.ഐ ഡൊമനിക്ക് ) ,ബൈജു സന്തോഷ് ( അഡ്വ.കോര) , 
അർജുൻ അശോകൻ ( വിക്ടർ ), അനീഷ് ജി. മോനോൻ ( മാലം സണ്ണി), സുധീർ കരമന ( ബഷീർ ), രാഹുൽ മാധവ് ( ഫാ.റോബിൻ പൂവൻപ്പാറ). പാഷാണം ഷാജി (  ശങ്കരൻ), നന്ദു ( മന്മദൻ), ഇന്നസെൻ്റ് 
( വട്ടശ്ശേരിലച്ചൻ ), പ്രിയങ്ക നായർ ( തങ്കം) ,സീമ 
( തെറുതി ചേട്ടത്തി) ,ജെയ്സ് മോൻ ( ഗുണ്ട ലോപ്പസ് ) ,ചാലി പാല ( ചൗരോ ചേട്ടൻ ) ,ജോയി മാത്യു ( പാല ബിഷപ്പ് ) ,സജി പള്ളുരുത്തി ( വെയിറ്റർ ഡെന്നീസ് ) ,തൊമ്മൻ മാഗുവ 
( എ.എസ്.ഐ) ,ജോളി ചെറിയത്ത് ( മറിയക്കുട്ടി ), ഗൗരി (സിസിലി ) ,വിജയകുമാർ ( സി.ഐ രാജീവൻ), ആഞ്ജലീന (ടെസ) ,വ്യദ്ധി വിശാൽ ( ടിനി ) ,അരീഫ് 
( ചാക്കോ ) ,ബാലാജി ശർമ്മ 
( വാർഡൻ ചന്ദ്രൻ ), ഡനീഷ് ( സൈക്കോ സിബി ) ,ഭാസി തിരുവല്ല ( ഇത്താക്ക്) ,ശിവജി ഗുരുവായൂർ ( മന്ത്രി തോമസ് പൂവൻപാറ) ,കോട്ടയം രമേഷ് 
( ഗബ്രിയേൽ കരിയാറ്റിലച്ചൻ ), ബിജീഷ് ( ബെന്നി ) ,സുധീഷ് 
( കപ്യാർ മത്തായി ) ,വി.കെ. ശ്രീരാമൻ(താമരശ്ശേരി ബിഷപ്പ് ),ചിറയത്ത് ലോന ജോളി 
( മറിയക്കുട്ടി ), അഭിലാൽ സി.കെ ( ന്യൂസ് റീഡർ )  എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പ്രിഥിരാജ്പ്രൊഡക്ഷൻസിൻ്റെയും, മാജിക് ഫ്രെയിംസിൻ്റെയും ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റിഫൻ എന്നിവരാണ് " കടുവ " നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാതാവാണ്. നവീൻ പി. തോമസ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും , എഡിറ്റിംഗ് ഷമീർ മുഹമ്മദും, സംഗീതവും പശ്ചാത്തല സംഗീതവുംജേക്ക്സ്ബിജോയും,ഗാനരചന സന്തോഷ് വർമ്മ, ജിയോ പോൾ എന്നിവരും , കലാ സംവിധാനം മോഹൻദാസും , മേക്കപ്പ് സജി കാട്ടാക്കടയും ,കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും , മഞ്ജു ഗോപിനാഥ് പി.ആർ.ഓയുമാണ് .കനൽ കണ്ണൻ ,മാഫിയ ശശിയുമാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 

" സിംഹാസനം" എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ , ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് " കടുവ " .

കടുവക്കുന്നേൽ കുര്യച്ചൻ  ( പ്യഥിരാജ് കുമാരൻ ) തൻ്റെ പ്രദേശത്ത് എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. തോമസ് ചാണ്ടി ഐ.പി.എസുമായി  ( വിവേക് ഒബ്റോയ് ) ഉണ്ടാകുന്ന
ഈഗോ ക്ലാഷ് ഉണ്ടായതിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

" പാൽവർണ്ണ കുതിരമേൽ .......",
" പാല പള്ളി .................. എന്നി  രണ്ട് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. " പാരാകെ വിഷം തുപ്പും കുടില പാമ്പേ, നേരിനെ ജയിപ്പിക്കാൻ നീ കരുത്താനാണോ ..............." ,
" കണ്ണിന് കണ്ണ് ....... പല്ലിന് പല്ല് ! 
തുടങ്ങിയ  ഡയലോഗുകൾ പ്രേക്ഷകർക്ക്  ഹരമായി. 

ഒരു ഒന്നൊന്നര ആക്ഷൻ പടം വന്നിട്ട് ഏറെ കാലമായി . ഈ ചിത്രം ഷാജി കൈലാസിൻ്റെ വിൻ്റേജ് മാസ് ആക്ഷൻ 
എൻ്റെർടെയ്നറാണ് .ഷാജി കൈലാസിൻ്റെ ശക്തമായ തിരിച്ച് വരവാണ് ഈ ചിത്രം. 

പള്ളി പെരുന്നാൾ രംഗങ്ങൾ മനോഹരമായിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ പ്രധാന ആകർഷണമാണ് . ജീനു ഏബ്രഹാമിൻ്റെ തിരക്കഥ ചിത്രത്തിന് മാറ്റ്കൂട്ടി. 
പശ്ചാത്തല സംഗീതം  ശ്രദ്ധേയം .പൃഥിരാജ് സുകുമാരൻ ,വിവേക് ഒബ്റോയ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. 

മലയാള സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന ഈ കാലയളവിൽ " കടുവ " മലയാളസിനിമവ്യവസായത്തിന് രക്ഷകനാകുമെന്ന് പ്രതീക്ഷിക്കാം. 

Rating : 4 / 5.
സലിം പി. ചാക്കോ 
cpK desK.

No comments:

Powered by Blogger.