തികഞ്ഞ പെർഫെക്ഷനോടെ ഒരുക്കിയ റിയലിസ്റ്റിക് സർവൈവൽ ത്രില്ലറാണ് " മലയൻകുഞ്ഞ് " . ഫഹദ് ഫാസിലിന് മറ്റൊരു മികച്ച ചിത്രം കൂടി.പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ സ്വന്തം 
ഫാസിൽ നിർമ്മിക്കുന്ന ചിത്രമാണ്  " മലയൻകുഞ്ഞ് " .
നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. കേരളത്തിലെഒരുഹൈറേഞ്ചിൽ നടന്ന ഒരു മണ്ണിടിച്ചിലിനെ
അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 
 
ഇലക്ട്രോണിക്സ് ടെക്നീഷ്യനായ അനിൽകുമാർ  എന്ന അനിക്കുട്ടനായി ഫഹദ് ഫാസിൽ വേഷമിടുന്നു. അനിക്കുട്ടൻ്റെ സഹോദരി കാർത്തികയായി രജീഷ വിജയനും , സുരേന്ദ്രനായി ഇന്ദ്രൻസും , അനിക്കുട്ടൻ്റെ അമ്മയായി ജയക്കുറുപ്പും, അനികുട്ടൻ്റെ പിതാവ്  മുരളീധരനായിജാഫർഇടുക്കിയും ,ഷൈനിയായി  നിൽജ കെ. ബേബിയും, സുമേഷായി ദീപക് പറംബോളും, പൗലോസായി ജോണി ആൻ്റണിയും ,ഹെഡ് കോൺസ്റ്റബിൾ ചന്ദ്രദാസനായി ജോസ് എം.വിയും ,ഫറൂഖായി ശ്യാമപ്രസാദും ,ദിവാകരനായി ബിനുമണബൂരും,ബൈജുവായി ശരത്കുമാറും ഇവരോടൊപ്പം ഇർഷാദ്അലിയും,ദീപു നവായിക്കുളവും ഈ 
ചിത്രത്തിൽ അഭിനയിക്കുന്നു. 

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവുംനിർവഹിച്ചിരിക്കുന്നത്ത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ , സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത്അമ്പാടി,വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ എന്നിവരാണ് അണിയറ ശിൽപ്പികൾ .

1992ൽ വന്ന 'യോദ്ധ'യാണ്  എ.ആർ. റഹ്മാൻ  സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ അവസാന  മലയാള ചലച്ചിത്രം.സംഗീത ഇതിഹാസം എ. ആർ. റഹ്മാൻ ഈണം നൽകി മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായിമലയാളത്തിൽ
ഒരുഗാനംപുറത്തിറങ്ങി. എ.ആർ " റഹ്മാൻ മാജിക് "  വീണ്ടും മലയാളസിനിമയിൽ തിരിച്ചെത്തിയിരിക്കുന്നു .
" ചോലപ്പെണ്ണേ.... " എന്ന തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്.  'സെഞ്ച്വറി റിലീസാണ്ചിത്രംതിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.  

എൻ്റെ ഉമ്മാൻ്റെ പേര്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5:25 എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സംവിധായകൻ സജിമോൻ .

" മലയൻകുഞ്ഞ് " അതിജീവന ത്രില്ലർ സിനിമയാണ്. ഇലക്ട്രോണിക്ക്മെക്കാനിക്കായ അനികുട്ടൻ പുലർച്ചെ മൂന്ന് മണിയ്ക്കാണ് തൻ്റെ ജോലി ചെയ്യുന്നത് . തൊട്ട് അടുത്തുള്ള വീട്ടിൽ ഒരു കുഞ്ഞ് ജനിക്കുന്നു. അവിടെ നിന്നും സിനിമ തുടങ്ങുന്നു. രാവിലെ അനിക്കുട്ടൻ  ജോലി ചെയ്യാൻ തുടങ്ങുമ്പോൾ കുഞ്ഞ് കരയാൻ തുടങ്ങും. അപ്പോൾ അയാളുടെ ജോലി മുടങ്ങും. കുഞ്ഞിനെ ഏങ്ങനെയെങ്കിലും  ഒഴിവാക്കാൻ അനികുട്ടൻ  ശ്രമിക്കുന്നു.ആ സമയത്താണ് ആ പ്രദേശത്ത് ഉരുൾപൊട്ടൽ  ഉണ്ടാകുന്നത്. ആ കുഞ്ഞിൻ്റെ കരച്ചിൽ മാത്രമാണ് 
അനികുട്ടന്  കേൾക്കാൻ കഴിയുന്നത്. ആഴത്തിലുള്ള കുഴിയിൽ കുടുങ്ങിപ്പോയ ആ  കുഞ്ഞിനെ രക്ഷിക്കാൻ  അനിക്കുട്ടൻ  തയ്യാറാവുന്നു. മണ്ണിൽ നിന്ന് മുപ്പതടി താഴ്ചയിൽ കുടുങ്ങിയപ്പോൾ പൊന്നിയുടെ ശബ്ദം
അവൻ്റെജീവിതത്തിലേക്കുള്ള വഴിയായി മാറുന്നു.  

ശക്തമായ പേമാരിയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അനിക്കുട്ടൻ കുടുങ്ങി കിടക്കുന്ന രംഗം മികവുറ്റതായി
ചിത്രീകരിച്ചിരിക്കുന്നു . രണ്ടാം പകുതി മുപ്പത് അടി ഭൂമിക്കടിയിൽ ഒരുക്കിയാണ് ചിത്രീകരണം നടത്തിയത്.
ശ്വാസമടക്കിപ്പിടിച്ച്  മാത്രമെ പ്രേക്ഷകന് ഈ ചിത്രം കണ്ട് പൂർത്തിയാക്കാനാവൂ. 

എത് തരത്തിലുള്ള ദുരന്ത വാർത്തയും സ്വന്തം അനുഭവത്തിൽ വരുന്നതുവരെ നമുക്ക് മനസിലാക്കാൻ കഴിയില്ല .ഉരുൾ പൊട്ടലും മലയിടിച്ചിലും ഒക്കെ പുതിയ സംഭവങ്ങൾ അല്ല . അത് നേരിട്ട് കാണുന്ന അവസ്ഥ ഭീകരമാണ്. അത് തന്നെയാണ്  ഈ ചിത്രത്തിൻ്റെ പ്രസക്തി. 

മികച്ച പെർഫെക്ഷനോടെ ഒരുക്കിയ റിയലിസ്റ്റിക്ക് സർവൈവൽ ത്രില്ലറാണിത്. ജാതി ,മത ചിന്തകൾക്ക് അപ്പുറം മാനവികതയെ മനസ്സിലാക്കിതരുന്ന സിനിമ കൂടിയാണ് " മലയൻകുഞ്ഞ്  " .
കഥാന്ത്യത്തിൽ പൊന്നിയെ കാണാൻ ഐ.സി.യുവിൽ എത്തുന്ന അനികുട്ടനോട് നഴ്സ് പറയുന്ന വാക്കുകൾ സിനിമയുടെ മൊത്തം മനസ് തിരക്കഥകൃത്ത്  പ്രേക്ഷകർക്ക്  കാണിച്ചു തരുന്നു.

സംഗീതം ,പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നി മേഖലകൾ മികവ് പുലർത്തി. 
ഫഹദ് ഫാസിലിൻ്റെ മികച്ച അഭിനയം തന്നെയാണ് സിനിമയുടെമുഖ്യആകർഷണം. അനികുട്ടൻ്റെ അമ്മയായി എത്തുന്ന ജയകുറുപ്പ് ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. നൂറ് ശതമാനവും തീയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമയാണ് " മലയൻകുഞ്ഞ് " .സജിമോൻ മലയാള സിനിമ രംഗത്ത് തൻ്റെ  സംവിധാന മികവ്  ഈ ചിത്രത്തിലുടെ  ബോദ്ധ്യപ്പെടുത്തുന്നു. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.