" സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, മലയൻകുഞ്ഞ് അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്." - ഫാസിൽ

ഫഹദ് ഫാസിൽനായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'മലയൻകുഞ്ഞ്' പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ' ഫാസിൽവീണ്ടുംനിർമ്മാതാവായി തിരിച്ചെത്തുകയാണ്.

പുതുമുഖമായ സജിമോൻ ആണ് സംവിധാനം ചെയ്യുന്നത്. ഈ വർഷത്തെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള മലയാളം ചിത്രങ്ങളിൽ ഉൾപെടുന്നമലയൻകുഞ്ഞി'ലുള്ള തൻ്റെ പ്രതീക്ഷകളും ചിത്രത്തിൻ്റെ വിശേഷങ്ങളും പങ്കുവെച്ച് ചിത്രത്തിൻ്റെ നിർമ്മാതാവ് ഫാസിൽ.

"ഒരിക്കൽ എനിക്ക് നിർമ്മാണ രംഗത്തേക്ക് തിരിച്ച് വരണം. പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ ഒന്ന് അത് വഴി പഠിക്കണം എന്ന് ഫഹദിനോട് പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കെ ആണ് ഫഹദ് വഴി മഹേഷ് നാരായണൻ ഒരു കഥ എന്നോട് പറയുന്നത്. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് അത് നിർമിക്കണം എന്നും ആഗ്രഹം തോന്നി അത്രേയുള്ളൂ."

നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റജിഷാ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നാളെ ( ജൂലൈ 22)  'സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും. അര്‍ജുബെന്‍ ആണ് ചിത്രസംയോജനം നിർവഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

https://youtu.be/NALrx5oDf9c
 

No comments:

Powered by Blogger.