" കുരിശ് " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


പുതുമുഖങ്ങളെ അണിനിരത്തി പ്രശസ്ത ഛായാഗ്രഹകൻ അരുൺ രാജ് സംവിധാനവും ഛായ ഗ്രഹണവും നിർവഹിക്കുന്ന കുരിശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 

ഫ്രണ്ട്‌സ് ക്രീയേഷൻസിന്റെ ബാനറിൽ മുനീർ, ജയഗോപാൽ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ ആണ് .

മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്ന കുടുംബവും,
ഇടവകയിലുള്ള ഒരു വികാരിയും, വ്യത്യസ്ത രീതിയിൽ നടക്കുന്ന രണ്ട്  കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും,തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികസങ്ങളുമാണ് ചർച്ച ചെയ്യുന്നത്.  അടുത്തിടെ  ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം.

ഗാനരചന- ഉഷ മേനോൻ, സംഗീത സംവിധാനവും ആലാപനവും ജോളി ആന്റണിയാണ്.ആർട്ട്‌ ഡയറക്ടർ -മുഹമ്മദ്‌ ഫാരിസ്,മേക്കപ്പ് -ഷിജുമോൻ ചെറിയനൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത്‌ പാണ്ഡവൻ പാറ,പ്രൊജക്റ്റ്‌ ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -അമരീഷ് നൗഷാദ് ഫ്യൂചർ വർക്ക്‌ മീഡിയ ഫാക്ടറി ,സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു, സ്റ്റിൽ - സോമു വേദ,
ഓഡിയോഡിസ്ട്രിബൂഷൻ - ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു.  മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവരെ കൂടാതെ ഋഷി സുരേഷ്, സുരേഷ് ചിത്രശാല, ബെൻ ഷാരോ, ജെന്നിഫർ മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ്  മറ്റ് താരങ്ങൾ. 

പി.ആര്‍.ഓ:  സുനിത സുനിൽ.

No comments:

Powered by Blogger.