മമ്മൂട്ടി-അഖിൽ അക്കിനേനി ഇന്ത്യൻ ചിത്രം " ഏജന്റ് " ടീസർ പുറത്തിറങ്ങി.

മമ്മൂട്ടി-അഖിൽ അക്കിനേനി ഇന്ത്യൻ ചിത്രം ഏജന്റ് ടീസർ പുറത്തിറങ്ങി.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവ നായകൻ അഖിൽ അക്കിനേനിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ ടീസർ പുറത്തിറങ്ങി. 
 
സ്റ്റൈലിഷ് മേക്കറായ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം  തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സെൻസേഷണൽ കമ്പോസർ ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു.അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടിസംവിധാനം: സുരേന്ദർ റെഡ്ഡിനിർമ്മാണം: രാമബ്രഹ്മം സുങ്കരസഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി
ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമതിരക്കഥ: വക്കന്തം വംശിസംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ
DOP: റസൂൽ എല്ലൂർ
എഡിറ്റർ: നവീൻ നൂലി
കലാസംവിധാനം: അവിനാഷ് കൊല്ലപിആർഒ: ശബരി

No comments:

Powered by Blogger.