എം.വി.നിഷാദിൻ്റെ " ട്രേസിങ് ഷാഡോ " ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.

എം.വി.നിഷാദിൻ്റെ ട്രേസിങ് ഷാഡോ ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ചനിരവധിടെലിഫിലിമുകളിലൂടെയും,ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു.

ഒമാനിൽ ആദ്യമായി പൂർണ്ണമായി ചിത്രീകരിക്കുന്ന ഈ ചിത്രം എ.എ.സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാട് നിർമ്മിക്കുന്നു. സഹനിർമ്മാണം - മനോജ് അലുമുള്ളി തൊടി, ക്യാമറ - മധു കാവിൽ, ഗാനരചന -എം.വി.നിഷാദ്, സംഗീതം - മഞ്ജു നിഷാദ്, സുരേഷ്, ആലാപനം - പി.ജയചന്ദ്രൻ ,സുധീപ് കുമാർ, കൊല്ലം അഭിജിത്ത്, പശ്ചാത്തല സംഗീതം - രഘുപതി, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് ഗുരുവായൂർ, സൗണ്ട് ഡിസൈൻ - ജീവൻ ചാക്ക, മേക്കപ്പ് - അരുൺ.

മഞ്ജു നിഷാദ്, മനോജ് ഹരിദാസ്, ജീവൻ ചാക്ക, വിനു കല്ലറ, അനുരാജ് രാജൻ, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്,  സുസ്മിത പ്രശാന്ത് എന്നീ പ്രവാസി മലയാളികൾക്കൊപ്പം, ഒമാനികളും, ഒമാനി പോലീസുകാരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പ്രവാസികളുടെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന ട്രേസിങ് ഷാഡോ ,ഒമാനിൽ പൂർണ്ണമായി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.