ഇത് കൊട്ട മധു ആകും മുൻപുള്ള പുതിയ ലുക്കുമായി പൃഥിരാജ് സുകുമാരൻ . " കാപ്പ " തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു.

തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ "കാപ്പ"യുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടരുന്നു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ്നൽകിയിരിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച

തിയ്യേറ്റർ ഓഫ് ഡ്രീംസ് ,ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെപശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ  ഛായാഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം.


സലിം പി. ചാക്കോ .

 

No comments:

Powered by Blogger.