" വെറി " ചിത്രീകരണം പൂർത്തിയായി.


നവാഗതനായ ഷാൻ തൻഹ  സംവിധാനം ചെയ്യുന്ന ചിത്രമാണ് വെറി.  ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽഎസ്. സുനിൽകുമാർ നിർമിക്കുന്ന ചിത്രത്തിന്റെ രചന  നിർവഹിച്ചത്  ഷംസീർ ഖാൻ  ആണ്. കൊലപാതകവും മോഷണവും ലഹരിയാക്കിയ സൈക്കോ കില്ലർ. 

പോലീസിനെ വട്ടം കറക്കിയ അയാളെ  പിടികൂടാൻ കഴിയാത്തതിലുള്ള  നിരാശയിലാണ്സി ഐ  ഹണിയും  എസ് ഐ ബഷീറും. വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിച്ച് ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളാണ് ശരണും  അരവിന്ദും. സൈക്കോ കില്ലറുടെ  പണവും സ്വർണവും യാദൃശ്ചികമായിരണ്ടുപേരുടെയും കൈകളിൽ കിട്ടുന്നു. അത് അന്വേഷിച്ച് സൈക്കോ കില്ലർ ശരണിന്റെയുംഅരവിന്ദിന്റെയും  പിറകേ പോകുന്നു. അയാളെത്തേടിസിഐ യും എസ്ഐയും.തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. 

ശ്രീരാജ് കാപ്പാടൻ,  ജോമോൻ ജോഷി, ബിബിൻ നായർ , സജിൻ ദാസ്,സുനിൽകുമാർ, എസ്. ആർ. ഖാൻ  പയ്യോളി, അരുൺ ഉടുമ്പൻചോല, ആനന്ദ് സൂര്യ, ബിജു, സുധീർ ആർ. നായർ, കിരൺ സരിഗ, ബിനു പൈലറ്റ്, അനു പരലക്ഷ്മി, ഷാജി, റ്റീന, ദീപിക ശങ്കർ,  അഞ്ജന മറിയം,സനൂജ, വൈഗ,അപർണ, സിനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

സൈക്കോ കില്ലറായി  ശ്രീരാജ് കാപ്പാടനും  ശരണായി  ജോമോൻ ജോഷിയും സിഐ യായി ബിബിൻ  നായരും  എസ് ഐയായി  സജിൻ
ദാസും എത്തുന്നു.

ഛായാഗ്രഹണം : സജീം പൂവച്ചൽ. ഗാനരചന :സുനീഷ് പ്രഭാകർ, അലി രാഷ്ട്ര. സംഗീത സംവിധാനം : റിജോഷ്, അലി രാഷ്ട്ര.  ഗായകർ : ശ്രുതി എസ്. മേനോൻ,അലിരാഷ്ട്ര.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സന്ധ്യാ സുനിൽ.എഡിറ്റിംഗ്:ബാബുരാജ്. കലാ സംവിധാനം : അരുൺ ചിതറ. കോസ്റ്റ്യൂം :വിഷ്ണു ആറ്റുകാൽ. ചീഫ് അസോസിയേറ്റ്ഡയറക്ടർമാർ :ബോബി കെ. എസ്, ജിനു  സുധാകരൻ. അസോസിയേറ്റ് ഡയറക്ടർമാർ :അരുൺ ഉടുമ്പൻചോല, രാഹുൽ കൃഷ്ണ. മേക്കപ്പ് : രാജേഷ് വെള്ളനാട്, അമൽ ഏറ്റേണൽ. പ്രൊഡക്ഷൻ കൺട്രോളർ : 
ബിജു പെരുമ്പഴതൂർ. സ്റ്റിൽസ് :അഭി. സ്ക്രിപ്റ്റ് കൺസൾട്ടൻ്റ്: രതീഷ് പടിഞ്ഞാറേക്കര. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഖിൽ. സ്റ്റുഡിയോ: പോസ്റ്റ്‌ ഫോക്കസ്  സ്റ്റുഡിയോ. യൂണിറ്റ്:  മീഡിയ വിഷ്വൽസ്.
സിനിമയുടെ ചിത്രീകരണം  പൂർത്തിയായി.

റഹിം പനവൂർ
പി ആർഒ
ഫോൺ :9946584007

No comments:

Powered by Blogger.