ധനുഷിനോടൊപ്പം ഇന്ത്യയിലെ ആരാധകർക്ക് മുന്നിൽ റൂസോ ബ്രദേഴ്‌സ്..

ധനുഷിനോടൊപ്പം ഇന്ത്യയിലെ ആരാധകർക്ക് മുന്നിൽ റൂസോ ബ്രദേഴ്‌സ്

ലോക സിനിമയിലെ തന്നെ ഹിറ്റ് ഡയറക്‌ടർ ജോഡികളായ ആന്റണിയും ജോ റൂസോയും ധനുഷിനൊപ്പം ഇന്ത്യൻ മാധ്യമങ്ങളെ കാണുകയും ഇന്ന് രാവിലെ മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ ദി ഗ്രേ മാനിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

സംവിധായകരായ ആന്റണിയും ജോ റൂസോയും, നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ദി ഗ്രേ മാൻന്റെ പ്രചാരണാർത്ഥം കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയിരുന്നു. റയാൻ ഗോസ്‌ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ് എന്നിവർക്ക് ഒപ്പം തെന്നിത്യൻ താരംധനൂഷുംറൂസോയ്‌ക്കൊപ്പംഇന്ത്യയിലെമാധ്യമപ്രവർത്തകരെ കണ്ടു. ചിത്രത്തിൻ്റെ  വിശേഷങ്ങളെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും റൂസോ ബ്രദേഴ്സ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു.

" നെറ്റ്ഫ്ലിക്സ് വഴി ദി ഗ്രേമാൻ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും, ധനുഷിന്റെ ആക്ഷൻ രംഗങ്ങൾ ലോക സിനിമപ്രേക്ഷകർക്കായി കാണിച്ചുകൊടുക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ആവേശത്തിലാണ്
വളരെ പ്രഫഷണലാണ് ധനുഷ്, അദ്ദേഹത്തിൻറെ വർക്കിൽ ഞങ്ങൾക്ക് വളരെ ബഹുമാനവും ആദരവും ധനുഷിനോട് ഉണ്ട്. വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു." റൂസോ ബ്രദേഴ്‌സ് പറഞ്ഞു.

ഗ്രേ മാൻ എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ച് ധനുഷുംമാധ്യമപ്രവർത്തകരോട് പങ്കുവെച്ചു .

 "റസ്സോ ബ്രദേഴ്‌സ് സംവിധായകരിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു. തീർത്തും അവിശ്വസനീയമായ അനുഭവമായിരുന്നു ഈ ചിത്രം എനിക്ക് നൽകിയത്, ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.
ഇനിയും അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾക്കായി കാത്തിരിക്കുകയും കൂടുതൽ പുതിയ കാര്യങ്ങൾ  കണ്ടെത്തുവാൻ ശ്രമിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം"

ജൂലൈ 22-ന് Netflix-ൽ  " ദി ഗ്രേ മാൻ സ്ട്രീം "  ചെയ്യുന്നത് .

No comments:

Powered by Blogger.