" ബർമുഡ " ടീസർ പുറത്തിറങ്ങി.ഷെയിൻ നിഗം ,വിനയ് ഫോർട്ട് മുഖ്യവേഷങ്ങളിൽ .




ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർകേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ബർമുഡ' ആഗസ്റ്റ് 19ന് തീയേറ്ററുകളിൽ എത്തും. 
ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബർമുഡ'. ഈ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. 



സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍,  നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മ്മിക്കുന്നത്.

അഴകപ്പൻ  ഛായാഗ്രഹണവും , ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും , കലാസംവിധാനം ദിലീപ് നാഥും , വസ്ത്രാലങ്കാരം സമീറ സനീഷും , മേക്കപ്പ്അമല്‍ ചന്ദ്രനും , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ. പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍ എന്നിവരും , അസോസിയേറ്റ് ഡയറക്ടര്‍ അഭികൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂരും , കൊറിയോഗ്രഫി പ്രസന്ന സുജിത്തും , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴിയും , പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡിയും, സ്റ്റില്‍സ് പ്രേംലാൽ പട്ടാഴിയും  അണിയറ പ്രവർത്തകർ.


സലിം പി .ചാക്കോ .
 

No comments:

Powered by Blogger.