സന്തോഷ് മാടയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം .

ദേശീയ അവാർഡിലെ മലയാളി സാന്നിധ്യം ആഘോഷിക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും വിട്ടുപോയ ഒരു പേരുണ്ട്- സന്തോഷ് മാട . ഏറ്റവും മികച്ച തുളു സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ 'ജീടിഗെ' സംവിധാനം ചെയ്തത് കണ്ണൂർ കൈതപ്രം സ്വദേശിയും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവുമായ സന്തോഷ് മാടയാണ് . ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. 

പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരീ പുത്രനാണ് സന്തോഷ് .

മികച്ച സഹനടനടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കന്നഡ നടൻ നവീൻ ഡി പടീലാണ് ചിത്രത്തിലെ നായകൻ. നായിക മലയാളിയായ റൂപ വർക്കാടിയാണ്. ഛായാഗ്രഹണം - ഉണ്ണി മടവൂർ , സംഗീതം - ദീപാങ്കുരൻ , ശബ്ദ മിശ്രണം - ഫസൽ , എഡിറ്റിങ്ങ് - ജയറാം എന്നിങ്ങനെ ചിത്രത്തിന്റെ പിന്നിലെ ഭൂരിഭാഗം സാങ്കേതിക വിദഗ്ധരും മലയാളികളാണ് .

മഞ്ചേശ്വത്തെ കന്നട മീഡിയം സ്കൂളിലെ വിദ്യാഭ്യാസമാണ് സന്തോഷിന് തുളു ഭാഷയിലേക്ക് അടുപ്പിച്ചത്. നിരവധി മലയാള ചിത്രങ്ങൾക്കായി പ്രവർത്തിച്ചപ്പോഴും ആദ്യ സംവിധാനം തുളു ഭാഷയിലാണ് നടന്നത്. മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന സിനിമാ , ടെലിവിഷൻ അവാർഡുകൾ കരസ്ഥമാക്കിയ മീരാ സന്തോഷാണ് ഭാര്യ . മക്കളായ ധ്രുവനും സരസ്വതിക്കും ഒപ്പം ഇപ്പോൾ എറണാകുളത്താണ് താമസം . 

കോവിഡ് കാലത്തെ പ്രതിസന്ധികളും ആളുകൾ അനുഭവിച്ച സമ്മർദങ്ങളുമെല്ലാം ചേരുന്നതാണ് 'ജീടിഗെ'. സംവിധായകരായ ജയരാജിനും കമലിനുമൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തും സന്തോഷിന് ആത്മവിശ്വാസം പകർന്നു.

ഇന്ദ്രൻസും ദിലീഷ് പോത്തനുമടക്കം വലിയ താരനിരയുള്ള മലയാള ചിത്രത്തിന്റെ പണിപ്പുരയായിലാണ് സന്തോഷിപ്പോൾ.

No comments:

Powered by Blogger.