അരുൺ വിജയ് - ഹരി ടീമിൻ്റെ മാസ് ആക്ഷൻ ഫാമിലി ത്രില്ലറാണ് " യാനൈ " .

അരുൺ വിജയ്‌യെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്നചിത്രമാണ്  " യാനൈ" .

ഫാമിലി ഡ്രാമയുടെയും , ടോപ്പ് ആക്ഷൻ്റെയും വേഗതയേറിയ സിനിമകൾ സംവിധാനം ചെയ്യുന്ന വ്യക്തിയാണ് ഹരി. 

രാമനാഥപുരത്തെ പി.ആർ.വി കുടുംബവും ,രാമേശ്വരത്തെ സമുദ്രം കുടുംബവുമായുള്ള  മൽസരമാണ് സിനിമ പറയുന്നത്. നായകനായ രവിചന്ദ്രൻ ( അരുൺ വിജയ് ) പി.ആർ.വി കുടുംബത്തിൻ്റെ ഇളയ മകനും തറവാടിൻ്റെ സംരക്ഷകനുമാണ്.കുടുംബാംഗങ്ങളുടെ മരണത്തിന് കാരണമായ കുടുംബത്തെ താഴെയിറക്കാൻ ആഗ്രഹിക്കുന്ന സമുദ്രത്തിനും
 ( ജയ ബാലൻ ) ,മകൻ ലിംഗത്തിനും ( രാമചന്ദ്രരാജു ) വഴി തടഞ്ഞ് നിൽക്കുന്നത് രവിയാണ്. പി.ആർ.വി വീട്ടുകാരുടെ മകളായ ശെൽവി ( അമ്മു അഭിരാമി) തൻ്റെ മുസ്ലിം കാമുകനൊപ്പം ഒളിച്ചോടുമ്പോൾ രവിയെ സഹോദരൻമാർ ,പ്രത്യേകിച്ച് മുത്തവൻ രാമചന്ദ്രൻ ( സമുദ്രക്കനി ) വീട്ടിൽ നിന്നടക്കം ഒഴിവാക്കുന്നതിനാൽ അത് എതിർ ഗ്രൂപ്പിന് അവസരം നൽകുന്നു. 

സെൽവിയുടെ തിരുമാനത്തിൽ തനിക്ക്പങ്കില്ലെന്ന്തെളിയിക്കാനും , ലിംഗത്തെ ഒതുക്കാനും രവി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.

അരുൺ വിജയ്ക്കൊപ്പം പ്രിയ ഭവാനി ശങ്കർ ,സമുദ്രക്കനി, യോഗി ബാബു , അമ്മു അഭിരാമി ,രാമചന്ദ്ര രാജു, രാധിക ശരത് കുമാർ, വി.ഐ. എസ് ജയപാലൻ, ഇമ്മൻ അണ്ണാച്ചി ,രാജേഷ് ,ഐശ്വര്യ, ബോസ് വെങ്കിട്ട് ,സഞ്ജീവ്, പുഴഗ , രാമ ,ഓ.എ.കെ സുന്ദർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കന്നു. 

സംഗീതം ജി.വി പ്രകാശ്കുമാർ  കുമാറും ,ഛായാഗ്രഹണം എസ്.ഗോപിനാഥും ,ആന്തണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡ്രംസ്റ്റിക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽഎസ്.ശക്തിവേലാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

ജാതിമത പുരുഷാധിപത്യ സംസ്കാരത്തിൻ്റെ സ്വഷ്ടികളെ  എതിർക്കുന്ന സിനിമ കൂടിയാണിത്. 

അരുൺ വിജയ് യുടെ അഭിനയവും ആക്ഷൻ രംഗങ്ങളും സിനിമയ്ക്ക് മാറ്റ് കൂട്ടി.ജിമ്മിയുടെ  (യോഗി ബാബു)  അഭിനയം പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രിയ ഭവാനി ശങ്കറും    ( ജബമലർ )  ,രാധിക ശരത് കുമാറും ( രവിയുടെ അമ്മ )  തങ്ങളുടെ വേഷങ്ങൾ ഭംഗീയായി അവതരിപ്പിച്ചു. 

കോമഡി ട്രാക്കുകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഹരിയുടെ കുടു:ബ പശ്ചാത്തലത്തിലുള്ള മാസ് ആക്ഷൻ ത്രില്ലറാണ് " യാനൈ " .

Rating  : 3.5 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.