ആർ. മാധവൻ്റെ " റോക്കട്രി: ദി നമ്പി ഇഫക്റ്റ് " മികച്ച സിനിമ .

ഐ.എസ് .ആർ.ഒ ചാരക്കേസിൽകുറ്റാരോപിതനാകുകയുംപിന്നീട്കുറ്റവിമുക്തനാക്കപ്പെടുകയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മുൻ ശാസ്ത്രജ്ഞനും ഏയ് റോസ്പേസ് ഏഞ്ചീനിയറുമായ നമ്പി നരായണൻ്റെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ ജീവ ചരിത്ര നാടക ചിത്രമാണ് " റോക്കട്രി: ദി നമ്പി ഇഫ്റ്റ് " .

ചിത്രത്തിൻ്റെ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നടൻ ആർ. മാധവൻ ആണ്.  ക്രിയേറ്റീവ് സംവിധാനം ജി. പ്രജേഷ് സെന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. 

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ ഒരു ശാസ്ത്രജ്ഞനെന്ന നിലയിലുള്ള നാരായണൻ്റെ ജോലിയും അതിൻ മേൽ ചുമത്തിയ തെറ്റായ ചാരവൃത്തി ആരോപണങ്ങളുംപര്യവേക്ഷണം ചെയ്യുന്നതിന് മുൻപ് കഥ വ്യാപിക്കുന്നു. 

ഛായാഗ്രഹണം സിർഷാ റേയും, എഡിറ്റിംഗ് ബിജിത്ത്ബാലയും ,സംഗീതം സാം സി.എസും, ദിവാകർ സുബ്രഹമണ്യവും  നിർവ്വഹിക്കുന്നു .ഹിന്ദി ,തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ചു. കന്നട, തെലുങ്ക്,മലയാളംഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. 

ആർ. മാധവൻ ( നമ്പി നാരായൺ) ,സിമ്രാൻ ( മീന നാരായണൻ ) ,രജത് കപൂർ ( വിക്രം സാരഭായി  ) ,മുരളിധരൻ ( സുബ്ബയ്യ അരുൺ) ,മിഷ ഘോഷാൽ ( ഗീത നാരായണൻ ) ,അമൻ ( ഡോ. എ പി.ജെ അബ്ദുൾ കലാം ) ,ദിനേശ് പ്രഭാകർ ( എൽ ഡി ഗോപാൽ ) ,മോഹൻ രാമൻ ( ഉഡുപ്പി രാമചന്ദ്രറാവു ) ,റോൺ ഡോണാച്ചി ( വാൽ ക്ലീവർ) ,ഫിലിസ് ലോഗൻ ( മിസിസ് ക്ലീവർ) ,വിൻസെൻ്റ് റിയോട്ട ( ലൂയിജി ക്രോക്കോ) ,ശ്രീറാം പാർത്ഥസാരഥി ( ബാരി അമൽദേവ് ) ,സാം മോഹൻ ( ഉണ്ണി ) ,ഭൗഷീൽ സാഹ്നി ( സർതജായി) ,അഭിരാമി വെങ്കിടാചലം ( ക്രൂ അംഗം) ,നയന ശ്യാം ( ക്ര്യൂ അംഗം ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് പതിപ്പിൽ സൂര്യയും , ഹിന്ദി, ഇംഗ്ലീഷ് പതിപ്പിൽ ഷാരൂഖ് ഖാനും അതിഥി താരങ്ങളായി വേഷമിടുന്നു. 62 കോടി രുപ  മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വർഗ്ഗീസ് മൂലൻ റിലീസ് ഈ ചിത്രം തിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്. സരിത മാധവൻ ,മാധവൻ വർഗ്ഗീസ് മൂലൻ ,വിജയ് മൂലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഒരു ഐ.എസ്.ആർ.ഒ പ്രതിഭയുടെ ഞെട്ടിപ്പിക്കുന്ന കഥയാണ് സിനിമ പറയുന്നത്. ചാരവൃത്തി ആരോപിച്ച് തെറ്റായി ആരോപിക്കപ്പെട്ട ശേഷം അദ്ദേഹവുംകുടുംബവും ദേശീയ പരിഹാസത്തിനും നാണകേടിനുംവിധേയരാകുന്നു. എന്നാലും നാരായൺ തളരാതെ നീതിക്കുവേണ്ടി പേരാടുന്നു. 1994 ൽ വ്യാജ ആരോപണ വിധേയനായ അതേ പേരിലുള്ള യഥാർത്ഥ ജീവിത ശാസ്ത്രജ്ഞനെ അടിസ്ഥാനമാക്കി 1998ൽ സുപ്രിംകോടതികുറ്റവിമുക്തനാക്കപ്പെട്ടത്.അഭിമാനത്തിൻ്റെയും നീതിയുടെ തകർപ്പൻ പോരാട്ടത്തിന് നാല്
വർഷകാലം വേണ്ടിവന്നു.  

നമ്പി നാരായണൻ്റെ യഥാർത്ഥ സംഭവങ്ങളാണ്  സിനിമയിൽ ഉള്ളത്. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തു. ഈ സിനിമ നമ്പി നാരായണന് നൽകുന്ന ആദരവാണ് .ആർ . മാധവൻ്റെ സംവിധാനം ശ്രദ്ധേയം.നമ്പിനാരായണൻ്റെയുംപിന്നിട്അദ്ദേഹത്തിനെതിരെകള്ളക്കേസ്ചുമത്തിയപ്പോൾ സമൂഹം എങ്ങനെ പറയുന്നു എന്നതാണ് വിഷയം. 

ശാസ്ത്രഞ്ജർ വിചിത്രരായ ആളുകളാണെന്ന് സിനിമയിൽ ഒരു കഥാപാത്രം പറയുന്നു. യാഥാർത്ഥ്യത്തിനും വികാരത്തിനും ഇടയിൽ വേർതിരിക്കാൻ കഴിയാത്ത അടയാളം ഉണ്ടാക്കാതെ അരിച്ചിറങ്ങുന്ന ചിത്രമായിരിക്കും ഇത്. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .






No comments:

Powered by Blogger.