മുപ്പത് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ വീണ്ടും എ.ആർ.റഹ്മാൻ മാജിക്; " മലയൻകുഞ്ഞ് " .



സംഗീത ഇതിഹാസം എ. ആർ. റഹ്മാൻ ഈണം നൽകി മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിൽ ഒരു ഗാനംപുറത്തിറങ്ങിയിരിക്കുന്നു. ഫഹദ് ഫാസിൽനായകനാകുന്ന 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് 'റഹ്മാൻ മാജിക്' വീണ്ടും മലയാള സിനിമയിൽതിരിച്ചെത്തിയിരിക്കുന്നത്. 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. 

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ'ഫാസിൽനിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. 'സെഞ്ച്വറി റിലീസ്' ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 

1992ൽ വന്ന 'യോദ്ധ'യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

No comments:

Powered by Blogger.