സിനിമ - പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു .

സിനിമ, പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കമെഴുനേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ കെ എന്‍ ശശിധരന്‍ ആദ്യം സംവിധാനം ചെയ്തത് അക്കരെ എന്ന ചിത്രമാണ്. പി കെ നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ നിര്‍മ്മാണവും ശശിധരന്‍ ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

കാണാതായ പെൺകുട്ടിയിലെ മമ്മൂട്ടി അവതരിപ്പിച്ച വില്ലൻ കഥാപാത്രം ചിത്രത്തിന്റെ വിജയത്തിന് കാരണമായിരുന്നു 

ഏറെ പ്രചാരത്തിലുണ്ടായിരുന്ന വനമാല സോപ്പിന്റെ പരസ്യവും കിർലോസ്കർ പമ്പിന്റെ ആനകൾ നീരാടുന്ന പരസ്യവും കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്തതാണ്.

 

No comments:

Powered by Blogger.