ജയസൂര്യ,നാദിര്‍ഷ ചിത്രം " ഈശോ"ക്യാരക്ടർ പോസ്റ്റർ. പുറത്തിറങ്ങി. നമിത പ്രമോദ് as അശ്വതി .


    
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന "ഈശോ" എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.നമിത പ്രമോദ് അവതരിപ്പിക്കുന്ന അശ്വതിഎന്നകഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം 'ഈശോ' ഒടിടി റിലീസിന്
ഒരുങ്ങുകയാണ്.സോണി ലിവ് ഒടിടിപ്ലാറ്റ് ഫോമിലൂടെ "ഈശോ" ഉടൻ റിലീസ് ചെയ്യും.

ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെസംപ്രേഷണാവകാശം സ്വന്തമാക്കിയത്.
മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിട്ടുള്ളത്.

" കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത് "സംവിധായകൻ നാദിർഷ പറഞ്ഞു.

ജയസൂര്യ,ജാഫര്‍ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഈശോ ".
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിർവ്വഹിക്കുന്നു. 
സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്ബാദുഷ,
നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍നന്ദുപൊതുവാള്‍,എഡിറ്റര്‍ഷമീര്‍മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,കല-സുജിത് രാഘവ്,
മേക്കപ്പ്-പി വി ശങ്കര്‍,
വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍-കുട്ടിക്കാനം,മുണ്ടക്കയം.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.