നടനും സംവിധായകനും നിർമ്മാതാവുമായ പ്രതാപ് പോത്തൻ (69) അന്തരിച്ചു.

നടനും സംവിധായകനും നിർമ്മാതാവുമായ  പ്രതാപ് പോത്തൻ (69)  അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

അഞ്ച് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1952ൽ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. ഊട്ടിയിലെ ലോറൻസ് സ്കുളിലും മദ്രാസ്  ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി . 

തകര ,ചാമരം ,ലോറി എന്നി ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്. നെഞ്ചത്തെ കിള്ളാതെ ,പനീർ പുഷ്പങ്ങൾ, മുടുപണി ,വരുമയിൻ നിറം ശിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപ് പോത്തനെ ശ്രദ്ധേയനാക്കി. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 

" മീണ്ടും ഒരു കാതൽ കാഥെ " അദ്ദേഹം സംവിധാനം ചെയ്തു. ഋതുഭേദം ,ഡെയ്സി ,ഒരു യാത്ര മൊഴി എന്നി ചിത്രങ്ങളിൽ മലയാളത്തിലും സംവിധാനം ചെയ്തു. വെട്രിവിഴയിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. 

മോഹൻലാൽ സംവിധാനം ചെയ്യുന്ന " ബറോസ് " ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

അയാളും ഞാനും തമ്മിൽ ,22 ഫീമെയിൽ കോട്ടയം ,ഇടുക്കി ഗോൾഡ് ,ഉയരെ ,ബാംഗ്ലൂർ ഡേയ്സ്തുടങ്ങിയസിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

ഫിലിം ഫെയർ, ഇന്ദിരാഗാന്ധി, സംസ്ഥാന ചലച്ചിത്ര ജൂറി പുരസ്കാരം എന്നി അവാർഡുകൾ നേടി. 

No comments:

Powered by Blogger.