പ്രേക്ഷകർക്ക് 50% discount മൾട്ടിപ്ലക്സ് ഒഴികെയുള്ള തീയേറ്ററുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന മൂന്നോ അതിലധികമോ ടിക്കറ്റുകൾക്ക് ആദ്യത്തെ ഒരാഴ്ച മാത്രം 50% ഇളവ്: സുരഭീ ലക്ഷ്മി .

ജൂലൈ 22ന് കുറി വരുന്നത് പ്രേക്ഷകർക്ക് ആശ്വാസമേകുന്ന ഒരു വലിയ തീരുമാനവുമായാണ് ! 

കോവിഡാനന്തര മലയാള സിനിമ; തിയേറ്ററുകളിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ.. കാഴ്ചക്കാരുടെ കുറവ് മറികടക്കാൻ ഉതകുന്നതാകും ഞങ്ങളുടെ ഈ തീരുമാനം എന്നശുഭാപ്തിവിശ്വാസത്തോടെ അറിയിക്കട്ടെ..

'മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ നിന്ന് നേരിട്ട്; ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകൾക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീർത്തും സൗജന്യമായിരിക്കും!' എന്നാൽ ഈ ഇളവ് ഓൺലൈൻ ബുക്കിംഗിന് ബാധകമാവില്ല!

വിലക്കയറ്റത്തിൽ പൊറുതിമുട്ടി താളം തെറ്റുന്ന കുടുംബങ്ങൾക്ക് സിനിമാസ്വാദനം അന്യമാകരുതെന്ന ഞങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഉയർന്ന ടിക്കറ്റ് നിരക്ക് തിയേറ്ററുകളിൽ ആളെക്കുറയ്ക്കുന്ന കാരണങ്ങളിൽ ഒന്നാണെന്നും, നിരക്കിൽ കുറവ് വരുത്തണമെന്നും കൊക്കേഴ്‌സിൻ്റെ സ്ഥാപകനായ ശ്രീ.'സിയാദ് കോക്കർ' സർവസിനിമാസംഘടനകളുടെയും ശ്രദ്ധയിൽ; സദാ കൊണ്ടു വരുന്നൊരു ചർച്ചാവിഷയമാണ്. ആ നീക്കത്തിന് ആക്കം കൂട്ടാനാണ് ഞങ്ങൾ ഇങ്ങനൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നത്.

കുറിയുടെ ടിക്കറ്റ് നിരക്ക് പാതിയായി കുറച്ചുകൊണ്ട്,, പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെയെത്തിക്കാനുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ തിരിച്ചറിഞ്ഞുകൊണ്ട്.. ഈ സിനിമയുടെ വിജയത്തിനായുള്ള സർവ്വപിന്തുണയും നൽകണമെന്ന് എന്നെന്നും ഞങ്ങളെ ചേർത്ത് പിടിച്ചിട്ടുള്ള നിങ്ങളൊരോരുത്തരോടും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ
സുരഭി ലക്ഷ്മി 

#kurimovie #kurimalayalam #kuri #kokers #krpraveen #vishnuunnikrishnan #surabhilakshmi

No comments:

Powered by Blogger.