ജോഷി - സുരേഷ് ഗോപി ടീമിൻ്റെ " പാപ്പൻ " ജൂലൈ 29ന് റിലീസ് ചെയ്തേക്കും.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പനിൽ പ്രേക്ഷകർക്ക് വിജയ പ്രതീക്ഷ ഏറെയാണ്.  ഫയർ ബ്രാൻഡ് സുരേഷ്ഗോപിയും മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒരുമിക്കുമ്പോൾ ഒരു സൂപ്പർഹിറ്റിൽകുറഞ്ഞതൊന്നും  പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. 

ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.
സുരേഷ് ഗോപി സി.ഐ ഏബ്രഹാം മാത്യു മാത്തൻ / പാപ്പൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഗോകുൽ സുരേഷ് ,നൈല ഉഷ, നീത പിള്ള ,ആശാ ശരത്, കനിഹ ,വിജയ രാഘവൻ, ഷമ്മി തിലകൻ , ജനാർദ്ദനൻ ,ഡയാന ഹമീദ് ,നന്ദു ,ടിനി ടോം ,രാഹുൽ മാധവ് ,ചന്തുനാഥ് ,ഗീതു കൃഷ്ണ ,അഭിഷേക് രവീന്ദ്രൻ, മാലാ പാർവ്വതി , ശ്രീജിത് രവി, റോസിൻ ജോളി ,നന്ദു പൊതുവാൾ എന്നിവരോടൊപ്പം ജുവൽമേരിഅതിഥിതാരമായും അഭിനയിക്കുന്നു. 

ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളിപ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ഈ ചിത്രം, ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. 

ചിത്രത്തിന്റെതിരക്കഥയൊരുക്കുന്നത് ആർ.ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം -  വി.സി. പ്രവീൺ,ബൈജുഗോപാലൻ,സുജിത്ജെനായർ,ഷാജി.ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, 
ഡിസൈൻസ് ഓൾഡ് മങ്ക്സ്. 
മഞ്ജു ഗോപിനാഥ്( പി.ആർ. ഒ). 

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ പാപ്പൻ  സെൻസറിങ്ങിനുളള ഒരുക്കത്തിലാണ്.

ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് "പാപ്പൻ "  ജൂലൈ 29 ന് തീയേറ്ററുകളിൽ  എത്തിക്കുമെന്ന് അറിയുന്നു. 
 

No comments:

Powered by Blogger.