ഇന്ദ്രസ് നായകനായ " ലൂയിസ് " ചിത്രത്തിൻ്റെ ഓഫിഷ്യൽ ഫസ്റ്റ് ലുക്ക് നാളെ ( ജൂലൈ 2 ) അഞ്ച് മണിക്ക് റിലീസ് ചെയ്യും.


ഇന്ദ്രൻസ് നായകനായ " ലൂയിസ് " ചിത്രത്തിൻ്റെ ഓഫിഷ്യൽ ഫസ്റ്റ് ലുക്ക് നാളെ 
( ജൂലൈ 2 ) അഞ്ച് മണിക്ക് റിലീസ് ചെയ്യും.

പത്തനംതിട്ട ജില്ലയിലെ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങൾ, ഗോവ,വാഗമൺ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 

സംവിധായകൻ ഷാബു ഉസ്മാൻകോന്നി,തിരക്കഥാകൃത്ത് മനുഗോപാൽ കോന്നി, നിർമ്മാതാവ് റ്റിറ്റി കൊട്ടുപള്ളിൽ കോന്നി, മറ്റ് അണിയറ പ്രവർത്തകരും ചിത്രം ഉടൻ തന്നെ  തീയേറ്ററുകളിൽഎത്തിക്കാനുള്ള ശ്രമത്തിലാണ്.

" കോവിഡ് കാലത്തെ  ഓൺലൈൻ വിദ്യാഭ്യാസവും നമ്മുടെ കുട്ടികൾക്ക് ഉണ്ടായ മാനസികപിരിമുറക്കങ്ങളുമാണ് " ലൂയിസ് " സിനിമയുടെ ഇതിവൃത്തം.  

ഇന്ദ്രസിനൊപ്പം മനോജ് കെ. ജയൻ ,ലെന , സായികുമാർ, ജോയി മാത്യു , സ്മിനു സിജോ, അശോകൻ, മീനാക്ഷി ,അജിത് കൂത്താട്ടുകുളം ,രാജേഷ് പറവൂർ ,രോഹിത്ത് ,ശശാങ്കൻ, കലാഭവൻ നവാസ് ,അസീസ്, ജോബി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം  ആനന്ദ് കൃഷ്ണയും ,സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ എന്നിവരും, ഗാനരചന മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി എന്നിവരും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും , പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും, കലാസംവിധാനം  സജി മുണ്ടയാടും ,മേക്കപ്പ്  പട്ടണം ഷായും , വസ്ത്രാലങ്കാരം രവി കുമാരപുരവും , ത്രിൽസ്  ജാക്കി ജോൺസൺനും ,  കോറിയോഗ്രാഫി  ജയും , സ്റ്റിൽ സജി തിരുവല്ലയും  ,ഡിസൈൻ  എസ്.കെ.ഡി കണ്ണനുമാണ്  അണിയറ പ്രവർത്തകർ.

ഷിബു ഗംഗാധരൻ അസോസിയേറ്റ് ഡയറ്കടറും, ഹസ്മീർ നേമം പ്രൊഡക്ഷൻ കൺട്രോളറുമാണ് .നിത്യ മാമ്മൻ ,ജാസി ഗിഫ്റ്റ്, ശ്രേയ തുടങ്ങിയവരാണ് ഗാനങ്ങൾ 
ആലപിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .
cpK desK .
www.cinemaprekshakakoottayma.com 

No comments:

Powered by Blogger.