" ഇല വീഴാ പൂഞ്ചിറ " ജുലൈ 15ന് തീയേറ്ററുകളിൽ എത്തും.

നി​ഗൂഢതകൾ ഒളിപ്പിച്ച് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഷാഹി കബീറിന്റെ 'ഇലവീഴാപൂഞ്ചിറ'.

ജൂലൈ 15 ന് തിയറ്റർ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ്നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഇടിമിന്നൽ വെളിച്ചത്തിൽ 'ഇല വീഴാ പൂഞ്ചിറ' യിലെ ഒരു രാത്രിയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഇടിയും മിന്നലും നിറഞ്ഞ രാത്രി, കടുത്ത മഴക്കായ് ഒരുങ്ങി നിൽക്കുന്നരാത്രി,ആവേശത്തോടെ വീശിയെത്തുന്ന കാറ്റ്, ഇതിനെഅതിജീവിക്കാനൊരുങ്ങി നിൽക്കുന്ന സൗബിൻ. ടീസർ നിമിഷനേരം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. 

'ഇലവീഴാപൂഞ്ചിറ' പ്രേക്ഷകർക്ക് വ്യത്യസ്ഥമായ അനുഭവം പങ്കുവെക്കുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമാണ് 'ഇലവീഴാപൂഞ്ചിറ'. ഇതൊരു വിനോദസഞ്ചാര മേഖലയാണ്. 'ഇലവീഴാപൂഞ്ചിറ' എന്ന സ്ഥലത്തിന്റെ മനോഹാരിത പ്രേക്ഷകരിലേക്കെത്തിക്കുക എന്നൊരു ഉദ്ദേശം കൂടി ചിത്രത്തിനുണ്ടെന്ന് സംവിധായകൻവ്യക്തമാക്കിയിരുന്നു.സൗബിൻഷാഹിറിനോടൊപ്പം സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. പോലീസ് ഉദ്യോഗസ്ഥരായ നിധീഷും ഷാജി മാറാടും ചേർന്നാണ് 'ഇലവീഴാപൂഞ്ചിറ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'കപ്പേള'യ്ക്ക്‌ ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: മനേഷ്‌‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന നിധീഷ്‌, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, വിതരണം: സെൻട്രൽ പിക്ചേഴ്സ്‌, ഓവർസീസ്‌ ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്‌, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌. ‌

No comments:

Powered by Blogger.