ചിയാൻ വിക്രം നായകനാവുന്ന ആക്ഷൻ ത്രില്ലർ ''കോബ്ര " യിലെ, എ. ആർ. റഹ്മാൻ ആലപിച്ച ഗാനം " ഉയിർ ഉരുകുതെ...."പുറത്തിറങ്ങി. ആഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യും.


ചിയാൻ വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന "കോബ്ര" സംവിധാനം ചെയ്യുന്നത് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ്.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെജിഫ് ലൂടെസുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ആഗസ്റ്റ് 11-ന് "കോബ്ര" തീയേറ്ററുകളിലെത്തും.

പി ആർ ഓ-ശബരി.

No comments:

Powered by Blogger.