" ഹെവന് " U സർട്ടിഫിക്കറ്റ് .ജൂൺ 17ന് തിയേറ്ററുകളിൽ എത്തും.


സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന "ഹെവൻ " എന്ന ചിത്രത്തിന് " യു " സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി 
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന "ഹെവൻ " ജൂൺ പതിനേഴിന് മൂവീസ് നെസ്റ്റ് പ്രദർശനത്തിനെത്തിക്കുന്നു.
ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്,അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതിജയൻ,വിനയപ്രസാദ്,ആശാ അരവിന്ദ്, രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ  എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു.പി എസ് സുബ്രഹ്മണ്യൻതിരക്കഥയെഴുതുന്നു.ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപിസുന്ദറാണ്. ഈ ശോകഗാനംആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.

പശ്ചാത്തല സംഗീതം- സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-ടോബി ജോൺ,
കല-അപ്പുണ്ണി സാജൻ, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-സേതു,പ്രേംലാൽ പട്ടാഴി, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, ആക്ഷൻ-മാഫിയ ശശി, ഓഡിയോഗ്രഫി-എംആർരാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ,
പി ആർ ഒ- ശബരി.

No comments:

Powered by Blogger.