ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ! STK Films Production No: 14 ഉടൻ ആരംഭിക്കുന്നു

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ! STK Films Production No: 14 ഉടൻ ആരംഭിക്കുന്നു 

ബിഗ് ബോസ് താരവും മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ STK Frames നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. വളരെ സുപ്രധാനമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Production No: 14 ൽ റോബിന്റെ പോസ്റ്റർഅണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിളയും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്ററിനോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ,"ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട്  അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ."

തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ.മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാർത്ഥിയായിരിക്കെ, നൽകപ്പെട്ട ഒരു ടാസ്ക്കിനിടയിൽ എതിർവശത്തുണ്ടായിരുന്ന കണ്ടസ്റ്റന്റിനെ ബലം പ്രയോ​ഗിച്ച് തള്ളി എന്ന കാരണത്താലാണ് ബി​ഗ്ബോസിൽ നിന്നും എലിമിനേറ്റാവുന്നത്. നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡ് റോബിനാണ് ലഭിച്ചത്. കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് പരിചിതനായ റോബിന്റെ ആദ്യ സിനിമാപ്രവേശം പ്രതീക്ഷയുണർത്തുന്നു.

'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്നീ ജനപ്രിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് സന്തോഷ്‌ ടി കുരുവിള. മൂൺ ഷോട്ട്‌ എന്റർടൈന്മെന്റ്സ്‌, ഓ പി എം സിനിമാസ്‌‌, എസ്‌ ടി കെ ഫ്രെയിംസ്‌ എന്നീ ബാനറുകളിലായി ഇതിനോടകം 13 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. എസ്‌ ടി കെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന 14-ആമത്തെ ചിത്രമായിരിക്കും ഇത്‌. 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം.!

No comments:

Powered by Blogger.