മോഹൻലാൽ ,വൈശാഖ് ടീമിൻ്റെ " MONSTER " തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.

മോഹൻലാലിനെ നായകനാക്കി  വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " MONSTER ". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും  ഒരുക്കുന്ന ഈ ചിത്രം തിയേറ്ററുകൾ വഴി തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
നേരത്തെ ഈ  ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. 

ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ്  
മോഹൻലാൽഅവതരിപ്പിക്കുന്നത്.

'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സിലും , പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കലും ,എഡിറ്റിംഗ് ഷമീറും നിർവ്വഹിക്കുന്നു.  'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ് രചന ഒരുക്കുന്നത്. സതീഷ് കുറുപ്പാണ്  ഛായാഗ്രാഹണം
നിര്‍വഹിക്കുന്നത്.


No comments:

Powered by Blogger.