സൗഹ്യദങ്ങളിൽ ഒളിപ്പിച്ച സങ്കീർണതകളാണ് "dear friend " .

ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന  " dear friend  " തീയേറ്ററുകളിൽ എത്തി. 

അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്,അർജ്ജുൻ രാധാകൃഷ്ണൻ,സഞ്ജന നടരാജൻ, ജാഫർ ഇടുക്കി, ഗിരീഷ് നായർ തുടങ്ങിയവരാണ്  മറ്റു പ്രധാന താരങ്ങൾ.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം .ഐ ടി നഗരമായ ബാഗ്ളൂരിൽ ജീവിതം സജീവമാക്കാൻ എത്തുന്നവരെ കഥയാണിത്. തൊഴിൽപരമായി വീട് വിട്ട് മാറി നിൽക്കുബോൾ വിട്ടുക്കാരുടെ സ്ഥാനത്ത് പുതിയകൂട്ടുകാർവന്നെത്തുന്നു. അഞ്ചിൽ ഒരാളുടെ കാര്യങ്ങൾ  മറ്റ് കൂട്ടുകാർക്ക് ഒന്നും അറിയില്ല. ആ dear friendനെക്കുറിച്ചുള്ള അന്വേഷണമാണ്  ഈ സിനിമ . 

ഛായാഗ്രാഹണം ഷൈജു ഖാലിദും,തിരക്കഥ ഷറഫു,
സുഹാസ്,അര്‍ജുന്‍ലാല്‍ എന്നിവരും നിർവ്വഹിക്കുന്നു.  

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം 
ജസ്റ്റിന്‍വര്‍ഗീസ്നിർവ്വഹിക്കുന്നു.എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്‌സ്സേവ്യര്‍,വസ്ത്രാലങ്കാരം- മഷര്‍ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ് പിള്ള,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍വള്ളിക്കുന്ന്,കളറിസ്റ്റ്- ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, ഓഡിയോഗ്രഫി-രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി,ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്-അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍,
വിഎഫ്എക്സ്മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈന്‍-സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്.പി ആർ ഒ- എ എസ് ദിനേശ്.

സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. " അയാൾ ഞാനല്ല " എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

സൗഹ്യദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ശരാശരി ചിത്രമാണിത്. എന്തിനാണ് മദ്യപാനവും പുകവലിയും ഇത്രയധികം സിനിമയിൽ  പരിധി വിട്ട് കാണിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസിലാക്കുന്നില്ല?  ജന്നത്ത് അലിയായി ദർശന രാജേന്ദ്രൻ  മികച്ച അഭിനയം കാഴ്ചവെച്ചു.  
അർജുൻ ലാലിൻ്റെ  അർജുൻ എന്ന കഥാപാത്രവും    ശ്രദ്ധേയമായി. ടോവിനോ തോമസിൻ്റെ വിനോദും പ്രേക്ഷക മനസിൽ ഇടം നേടി.  

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.