" സണ്ണി ഡേയ്സ് " തൊടുപുഴയിൽ തുടങ്ങി.


ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീർ സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " സണ്ണി ഡേയ്സ്"  എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.

ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.ബ്ളു ലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ ജി നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം ശെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.

സംഗീതം-അതുൽ ആനന്ദ്, എഡിറ്റർ-റിതിൻ രാധാകൃഷ്ണ.
പ്രൊഡക്ഷൻ കൺട്രോളർ -രാജേഷ് തിലകം,കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, സ്റ്റിൽസ്-അഗസ്റ്റിൻ തൊടുപുഴ, പരസ്യകല-മാ മി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ-പി ജെ പ്രിജിൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.