ഗോത്ര ഗായകന്റെ കഥ പറയുന്ന " ചെക്കൻ " ജൂൺ പത്തിന് തിയേറ്ററുകളിൽ എത്തും.

ഗോത്രഗായകനായൊരു വിദ്യാർത്ഥിവർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ " ചെക്കൻ " ജൂൺ പത്തിന് റിലീസ് ചെയ്യും. 

ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ്ചെക്കനാകുന്നത്.   ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി അരങ്ങാടത്ത്, അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. 

അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പംശക്തമായൊരു കഥാപാത്രത്തെഅവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

ബാനർ - വൺ ടു വൺ മീഡിയ, നിർമ്മാണം - മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം - ഷാഫിഎപ്പിക്കാട്,ഛായാഗ്രഹണം - സുരേഷ് റെഡ് വൺ , എഡിറ്റിംഗ് - ജർഷാജ്, സംഗീതം - മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം - നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന - മണികണ്ഠൻ, ഒ.വി. അബ്ദുള്ള,പശ്ചാത്തലസംഗീതം - സിബു സുകുമാരൻ , ചമയം - ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും - സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ - റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ - മൊയ്ദു കെ വി , സ്റ്റിൽസ് - അപ്പു, ഡിസൈൻസ് - മനു ഡാവിഞ്ചി .


അജയ് തുണ്ടത്തിൽ .
( പി.ആർ. ഓ ) 

No comments:

Powered by Blogger.