" കടുവ "യിലെ " പാൽവർണ്ണ കുതിരമേൽ ......." എന്ന ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.

പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " കടുവ " ജൂൺ 30ന് തീയേറ്ററുകളിൽ എത്തും. 

" പാൽവർണ്ണ കുതിരമേൽ..........." എന്ന ലിറിക്കൽ വിഡിയോ ഗാനം പുറത്തിറങ്ങി. 


ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് " കടുവ " .എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ജിനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. " മാസ്റ്റേഴ്സ് " ," ലണ്ടൻ ബ്രിഡ്ജ് " എന്നി ചിത്രങ്ങളുടെ തിരക്കഥ ജീനു ഏബ്രഹാമിൻ്റേത് ആയിരുന്നു. 

പൃഥിരാജ് സുകുമാരൻ കടുവുകുന്നേൽ കുറുവച്ചൻ എന്ന റബ്ബർ പ്ലാൻ്ററായും ,
ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് ഐ.ജി തോമസ് ചാണ്ടി ഐ.പി.എസ് എന്ന  കഥാപാത്രത്തെയും  ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു. 

സംയുക്ത മോനോൻ ( എൽസ കുര്യൻ കുറവച്ചൻ്റെ ഭാര്യ ) ,  അലൻസിയർ ലേ ലോപ്പസ് ( വർക്കിസാർ ) ,കലാഭവൻ ഷാജോൺ ( എസ്.ഐ ഡൊമനിക്ക് ) ,ബൈജു സന്തോഷ് ( കോര), അർജുൻ അശോകൻ ( വിക്ടർ ),. അനീഷ് ജി. മോനോൻ ( മാലം സണ്ണി) ,സുധീർ കരമന ( ബഷീർ ) ,രാഹുൽ മാധവ് ( റോബിൻ പൂവൻപ്പാറ) ,പാഷാണം ഷാജി ( ശങ്കരൻ) ,നന്ദു ( മന്മദൻ), ഇന്നസെൻ്റ് ( വട്ടശ്ശേരിലച്ചൻ ), പ്രിയങ്ക നായർ ( തങ്കം) ,സീമ ( തെറുതി ചേട്ടത്തി) ,ജെയ്സ് മോൻ ( ഗുണ്ട ലോപ്പസ് ) ,ചാലി പാല ( ചൗരോ ചേട്ടൻ ) ,ജോയി മാത്യു ( പാല ബിഷപ്പ് ) ,സജി പള്ളുരുത്തി ( വെയിറ്റർ ഡെന്നീസ് ) ,തൊമ്മൻ മാഗുവ ( എ.എസ്.ഐ) ,ജോളി ചെറിയത്ത് ( മറിയക്കുട്ടി ), ഗൗരി (സിസിലി ) ,വിജയകുമാർ ( സി.ഐ രാജീവൻ),. ആഞ്ജലീന (ടെസ) ,വ്യദ്ധി വിശാൽ ( ടിനി ) ,അരീഫ് ( ചാക്കോ ) ,ബാലാജി ശർമ്മ ( വാർഡൻ ചന്ദ്രൻ ), ഡനീഷ് ( സൈക്കോ സിബി ) ,ഭാസി തിരുവല്ല ( ഇത്താക്ക്) ,ശിവജി ഗുരുവായൂർ ( തോമസ് പൂവൻപാറ) ,കോട്ടയം രമേഷ് ( ഗബ്രിയേൽ കരിയാറ്റിലച്ചൻ ), ബിജീഷ് ( ബെന്നി ) ,സുധീഷ് ( കപ്യാര് മത്തായി ) ,വി.കെ. ശ്രീരാമൻ ( താമരശ്ശേരി ബിഷപ്പ് ) ,ചിറയത്ത് ലോന ജോളി ( മറിയക്കുട്ടി ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പ്രിഥിരാജ്പ്രൊഡക്ഷൻസിൻ്റെയും, മാജിക് ഫ്രെയിംസിൻ്റെയും ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റിഫൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാതാവാണ്. നവീൻ പി. തോമസ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .

ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും , എഡിറ്റിംഗ് ഷമീർ മുഹമ്മദും ,സംഗീതവും പശ്ചാത്തല സംഗീതവും  ജേക്ക്സ് ബിജോയും, ഗാനരചന സന്തോഷ് വർമ്മ, ജിയോ പോൾ എന്നിവരും , കലാ സംവിധാനം മോഹൻദാസും , മേക്കപ്പ് സജി കാട്ടാക്കടയും ,കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും നിർവ്വഹിക്കുന്നു. മഞ്ജു ഗോപിനാഥാണ് പി.ആർ.ഓ.

സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.