വിജയ് യുടെ പുതിയ ചിത്രം " വാരിസ് " .സംവിധാനം വംശി.ദളപതി വിജയ് നായകനായി എത്തുന്നഅറുപത്തിയാറാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും റിലീസ് ചെയ്തു. 

" വാരിസ് "   എന്നാണ് ചിത്രത്തിന്റെ പേര്. നാളെ ജന്മദിനംആഘോഷിക്കുകയാണ് വിജയ്. സൂപ്പർ ഹിറ്റ് തെലുങ്ക്  സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്തതെലുങ്ക്നിർമ്മാതാവായ ദിൽ രാജുവാണ്. 

ദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് വാരിസ് ഒരുങ്ങുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്ക്കൊപ്പം 
പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ഈ ചിത്രത്തിൽ അതിഥിവേഷംചെയ്യുന്നുണ്ടെന്നും വാർത്തകൾ ഉണ്ട്. 

സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ  രചനയും, എസ് തമൻ സംഗീതവും , കാർത്തിക് പളനി ഛായാഗ്രഹണവും ,കെ എൽ പ്രവീൺ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

2023 പൊങ്കലിനായിരികും ചിത്രം റിലീസ് ചെയ്യുന്നത്. 

No comments:

Powered by Blogger.