" എന്റെ മാത്രമായ് " മ്യൂസിക്കൽ ഷോർട്ട് ഫിലിം.


അരുൺ ജെൻസൻ, ഭാഗ്യാ ജയേഷ് എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി 
സുധീകൃഷ്ണൻതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ പ്രണയം ഹ്രസ്വ ചിത്രമായ " എന്റെ മാത്രമായ് "
പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മ്യൂസിക്ക്247ചാനലിലൂടെയാണ് ഈ പ്രണയ ഗാനം പ്രേക്ഷകരുടെമുന്നിലെത്തുന്നത്ഇതൊരുപ്രണയഗാനമാണ്.ഇതിന്റെ ആദ്യ ഭാഗം ഒരു സീൻ ആണ്.. അതിനു ശേഷമാണ് ഗാനം തുടങ്ങുന്നത്
മനു മഞ്ജിത് എഴുതിയ വരികൾക്ക് സാജൻ കെ റാം സംഗീതം പകർന്ന ഈ പ്രണയം ഗാനം നജീം അർഷാദ് ആലപിക്കുന്നു.

ആസാദ് കണ്ണാടിക്കൽ ലജിത ശ്രീജിത്ത്‌, സുരേഷ് നാരങ്ങാളി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഹാപ്പി ഹവേഴ്സ് ആഡ്സ് ആന്റ് ഇവന്റ്സിന്റെ ബാനറിൽ ലീന സുധീർ,ടി വി കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം അഭിജിത് അഭിലാഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-ദിലീപ് വി രവീന്ദ്രൻ, 
കലാസംവിധാനം-പ്രഫുൽ ചെറുകാട്.പ്രഹളാദ് പുത്തഞ്ചേരി, ഷെനിത് തറമേൽ, ജീത്തു കേശവ്, രഞ്ജിത്ത് ലാൽ വി നായർ, ശ്രീശാന്ത് പ്രഭാകരൻ, ഹെബിൻ ബെന്നി, നോബിൾ വയനാട് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.