ലിയോ തദേവൂസിൻ്റെ ആക്ഷൻ ഡ്രാമയാണ് " പന്ത്രണ്ട് " .





ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പന്ത്രണ്ട് " .

സ്കൈപാസ്എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

ദേവ് മോഹൻ ( ഈമ്മാനുവേൽ ) ,വിനായകൻ ( ആന്ത്രോ ) ,ഷൈൻ ടോം ചാക്കോ ( പത്രോ) ,ലാൽ ( പീലി ), സോഹൻ സീനുലാൽ ( സഖറിയാസ് ) 
പ്രശാന്ത് മുരളി ( ജുഡ് ), വെട്ടുകിളി പ്രകാശ് ( ലാസർ )  ജയകൃഷ്ണൻ (കോര) , വിനീത് തട്ടിൽ, ജെയിംസ് ഏലിയ ( പൈലി ) ,സുന്ദർ പാണ്ഡ്യൻ ( യാക്കോബ് ) ,വിജയകുമാർ ( എസ്.ഐ വട്ടോളി ), ശ്രീലത നമ്പൂതിരി ( റോസി ) ,വീണ നായർ ( എൽസി) ,ശ്രിന്ദ ( പത്രോസിൻ്റെ ഭാര്യ )  തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ,എ.എസ് ദിനേശാണ് പി.ആർ. ഓ .

പച്ചമരതണലിൽ , പയ്യൻസ്, ഒരു സിനിമാക്കാരൻ, ലോനപ്പൻ്റെ മാമ്മോദീസ എന്നി സിനിമകൾക്ക് ശേഷം ലിയോ തദേവൂസ് ഒരുക്കുന്ന സിനിമയാണിത്. ബാദുഷാ സിനിമാസിൻ്റെ ആദ്യ വിതരണസംരംഭമാണ് "  പന്ത്രണ്ട് " .

ഒരു കടൽത്തീര ഗ്രാമത്തിലെ പന്ത്രണ്ട് കഥാപാത്രങ്ങളുടെ കഥകൾ വിവരിക്കുന്ന മിസ്റ്റിക് ആക്ഷൻ ഡ്രാമയാണ് " പന്ത്രണ്ട് " .

രണ്ട് സഹോദരന്മാരുൾപ്പടെ പന്ത്രണ്ട് അംഗ സംഘം. ജേഷ്ഠൻ സംഘതലവനാണ്. സംഘതലവൻ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും സ്വയംപിൻവാങ്ങിമൽസ്യതൊഴിലാളിയായി മാറുന്നു. അവൻ്റെ യഥാർത്ഥ ജോലി അവൻ്റെ രൂപാന്തരത്തിനുംസഹോദരങ്ങൾ തമ്മിലുള്ള വഴക്കിനും പിന്നിലെ കാരണം ഈ തിരുമാനമാണ്. 

ആന്ത്രോയും പത്രോയും ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു അജഞാതനെ കണ്ടെത്തുന്നു. അവൻ ഇമ്മാനുവേൽ. ഇവർ താമസിക്കുന്ന ഗ്രാമത്തിൽ അവൻ  എഴുതുന്നു. അവൻ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിർത്തി മൽസ്യബന്ധനത്തിലേക്ക് മടങ്ങാൻ അവരെ നിർബന്ധിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " പന്ത്രണ്ട് " പറയുന്നത്.

വീട്ടുകാരെല്ലാം ഒരുമിച്ച് ബീച്ചിൽ ഭക്ഷണം കഴിക്കുന്നത് അവസാന അത്താഴം പോലെ " പന്ത്രണ്ടി"നെ നിഗൂഡമാക്കുന്നു. 

ആക്ഷൻ ത്രില്ലറിനൊപ്പം സൗഹ്യദം ,കുടുംബം, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എന്നീ പ്രമേയങ്ങളും  പന്ത്രണ്ടിലുണ്ട് .

Rating : 3.5/ 5
സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.