ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് രൺജി പണിക്കർ ,ജനറൽ സെക്രട്ടറി ജി.എസ് വിജയൻ, ട്രഷറർ ബൈജുരാജ് ചേകവർ .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.

ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ വാർഷിക പൊതുയോഗവുംതെരഞ്ഞെടുപ്പും ഇന്ന് എറണാകുളത്ത് വെച്ച് നടന്നു . ഫെഫ്ക ജനറൽ സെക്രട്ടറിബി.ഉണ്ണികൃഷ്ണൻ മുഖ്യാഥിതിയായി പങ്കെടുത്ത യോഗത്തിൽ സംഘടനയുടെ പ്രസിഡന്റായി രൺജി പണിക്കരെയും , ജനറൽ സെക്രട്ടറിയായി ജി എസ്‌ വിജയനെയും , ട്രഷറർ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു .

ജിത്തു ജോസഫ് ( വൈസ് പ്രസിഡന്റ്  ),സോഹൻ സീനുലാൽ ( വൈസ് പ്രസിഡന്റ്),മാളു എസ് ലാൽ ( ജോയിന്റ് സെക്രട്ടറി ),
ഷാജൂൺ കാര്യാൽ ( ജോയിന്റ് സെക്രട്ടറി ),നിർവാഹക സമിതി അംഗങ്ങൾ: സിബി മലയിൽ, സലാം ബാപ്പു ,ഒ എസ് ഗിരീഷ് , വൈ എസ് ജയസൂര്യ , 
സിദ്ധാർത്ഥ ശിവ , സോഫിയ ജോസ് ,ഷാജി അസീസ് , എം.പത്മകുമാർ ,ഷിബു ഗംഗാധരൻ , എബ്രിഡ് ഷൈൻ ,
സജിൻ ബാബു , അജയ് വാസുദേവ്,ജിബു ജേക്കബ് , ചാക്കോ കാഞ്ഞൂപ്പറമ്പൻ.
എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെധനസമാഹരണാർത്ഥം  നിർമ്മിക്കുന്ന സിനിമയെക്കുറിച്ച്പൊതുയോഗത്തിൽ പ്രഖ്യാപനമുണ്ടായി . 

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ്നായകനാകുന്നത് . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത് . സിനിമയുടെ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .

No comments:

Powered by Blogger.