നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

 
തെന്നിന്ത്യയിലെ പ്രമുഖ നായിക മീനയുടെ ഭർത്താവ്  വിദ്യാസാഗർ അന്തരിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായിയാണ് അദ്ദേഹം. 
വിദ്യാസാഗറുമായി മീന വിവാഹിതയായത്.

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നുവെന്നും പ്രാവിന്റെ കാഷ്ഠം ബാധിച്ച വായു ശ്വസിച്ചപ്പോൾ ഉണ്ടായ അലർജിയാണിതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ജനുവരിയിൽ മുഴുവൻ കുടുംബത്തിനും കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് അണുബാധ കൂടുതൽ രൂക്ഷമായി.

തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖർ സോഷ്യൽ മീഡിയായിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന്  (ജൂൺ 29 ) നടക്കും .

No comments:

Powered by Blogger.