എൻ.എഫ് വർഗീസിൻ്റെ ഓർമ്മ ദിനത്തിൽ "പ്യാലി"യുടെ റിലീസ് തീയതി ദുൽഖർ സൽമാൻ പ്രഖ്യാപിച്ചു.

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന " പ്യാലി" ജൂലൈ എട്ടിന് തീയേറ്ററുകളിൽ എത്തും. 

ബബിത റിൻ ചിത്രം സംവിധാനം ചെയ്യുന്നു. ജിജു സണ്ണി  ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും സംഗീതവും പ്രശാന്ത്പിള്ളയും  നിർവ്വഹിക്കുന്നു.

എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സിനുവേണ്ടി മകൾ  സോഫിയ വർഗീസും, വെയറഫർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

നടൻ എൻ.എഫ് വർഗ്ഗീസിൻ്റെ ഓർമ്മദിനമായ ഇന്നാണ് ചിത്രത്തെപ്പറ്റിയും റിലീസ് തീയതിയും  ദുൽഖർ സൽമാൻ
പ്രഖ്യാപിച്ചിരിക്കുന്നത്. 

എൻ. എഫ് വർഗ്ഗീസിൻ്റെ ഓർമ്മയ്ക്കായി മകൾ സോഫിയ വർഗ്ഗീസ് നാല് വർഷം മുൻപ് എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സ് എന്ന നിർമ്മാണ കമ്പനി രൂപികരിച്ചു. ഇവരുടെ ആദ്യ ചിത്രമാണ് " പ്യാലി" .

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനും കലാസംവിധാനത്തിനും " പ്യാലി" അവാർഡ് നേടിയിരുന്നു. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.