റൂട്ട് മാറ്റി ജിസ് ജോയ് . " ഇന്നലെ വരെ " ത്രില്ലർ മൂവി.




ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഇന്നലെ വരെ " സോണി ലിവിലൂടെ റിലീസായി.
   
ആസിഫ് അലി , ആൻ്റണി വർഗ്ഗീസ് ,നിമിഷ സജയൻ
ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റീബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ഇർഷാദ് അലി ,നന്ദു , ശ്രീലക്ഷ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഫീൽ ഗുഡ് സിനിമകളുടെ റൂട്ടിൽ നിന്നിറങ്ങി ത്രില്ലർ റൂട്ടിലേക്കാണ്  ഇത്തവണ സംവിധായകൻ ജിസ് ജോയ് എത്തിയിരിക്കുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർ‍ണമിയും പോലുള്ള സിനിമകളിൽനിന്ന്
വ്യത്യസ്തമായി തികച്ചും നെഗറ്റീവ് ടച്ചുള്ള കഥാസന്ദർഭങ്ങളാണ് 'ഇന്നലെ വരെ'യിൽ ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. 

ആസിഫ് അലി, നിമിഷ സജയൻ, ആന്റണിവർഗീസ് എന്നിവരുടെ   അഭിനയ മികവ് എടുത്ത് പറയാം .

ആസിഫ് അലി അവതരിപ്പിക്കുന്ന ആദിശങ്കർ സിനിമയിലെ സൂപ്പർസ്റ്റാറാണ്. തുടർച്ചയായ മൂന്നു സിനിമകളുംപരാജയപ്പെട്ട് 
നിൽക്കുകയാണ്.ഇതിനുശേഷം നാലാമതായി പുറത്തിറങ്ങുന്ന സ്വയം നിർമ്മിച്ച സയൻസ് ഫിക്‌ഷൻ സിനിമയും പരാജയപ്പെടുന്നു.അയാൾക്ക് പുറംലോകമറിയാത്ത മറ്റൊരു മുഖമുണ്ട്. കാമുകിയുണ്ട്. മറ്റൊരാളുടെ ഭാര്യയുമായി അവിഹിതമുണ്ട്. മൂക്കറ്റം കടവുമുണ്ട്. ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്,ഇതൊരവസരമായി കണ്ട് മുതലെടുക്കാൻ മുന്നിട്ടിറങ്ങുകയാണ് ഷാനിയും ശരത്തും ഇതാണ് സിനിമയുടെ പ്രമേയം. 

സെന്‍ട്രല്‍ അഡ്വര്‍ടൈയ്‌സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു.കഥ-ബോബി സഞ്ജയ്‌.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം ബാവ, ബി.ജി.എം.- 4 മ്യൂസിക്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഫര്‍ഹാന്‍ പി ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌ക്കരന്‍, ജിജോ പി സ്‌ക്കറിയ, ജസ്റ്റിന്‍ ജോര്‍ജ്ജ് പാരഡയില്‍. ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഡിസൈന്‍- ടെന്‍പോയിന്റ, പി.ആര്‍.ഒ.- എ എസ് ദിനേശ്.

ഛായാഗ്രഹണവും ,പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി. 

ഫോൺ കോളുകളും വാട്ട്സപ്പ് സന്ദേശങ്ങളും ഉപയോഗിച്ചുള്ള ട്രാപ്പിങ്ങ് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവം നൽകുന്നു. 

ത്രില്ലർ മൂഡിലാണ് ജിസ് ജോയ് " ഇന്നലെ വരെ " ഒരുക്കിയിരിക്കുന്നത്. താരങ്ങളുടെ അഭിനയവും സംവിധായകൻ്റെ അവതരണവും മുഷിച്ചിൽ അനുഭവപ്പെടുത്താതെ ചിത്രത്തെ മുന്നോട്ട് നയിക്കുന്നു. ഒരു ഡീസൻ്റ് ത്രില്ലറാണ് " ഇന്നലെ വരെ " .


Rating : 3.5 / 5.
സലിം പി.ചാക്കോ .
cpK desK .

No comments:

Powered by Blogger.