വിഷ്ണു ഉണ്ണികൃഷ്ണൻ - സുരഭീ ലക്ഷ്മി ടീമിൻ്റെ " കുറി" ജൂലൈ എട്ടിന് തീയേറ്ററുകളിൽ എത്തും.



കൊക്കേഴ്‌സ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീൺ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " കുറി" ജൂലൈ എട്ടിന് റിലീസ് ചെയ്യും. 

 " കുറി" യിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്.ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു എന്നിവരാണ് അണിയറ ശിൽപ്പികൾ 

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ഫാമിലി സസ്‌പെൻസ് ത്രില്ലർ 'കുറി'യിലെ പ്രോമോ ഗാനം റിലീസ് ചെയ്തു. 


 'ആശിക്കും കാലം മുന്നിൽ വട്ടം ചുറ്റുന്നെ' എന്ന് തുടങ്ങുന്ന പാട്ടിന്സംഗീതംഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനുമാണ്.

No comments:

Powered by Blogger.