സത്യരാജ് , ഉർവ്വശി, അപർണ്ണ ബാലമുരളി ടീമിൻ്റെ " വീട്ടില വിശേഷം " നാളെ തീയേറ്ററുകളിൽ എത്തും.
ആർ. ജെ. ബാലാജി ,എൻ. ജെ ശരവണൻ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വീട്ടില വിശേഷം " നാളെ ( ജൂൺ 17) തീയേറ്ററുകളിൽ എത്തും. 2018ൽ ഹിന്ദിയിൽ റിലീസ് ചെയത " Badhaai Ho " എന്ന സിനിമയുടെ റിമേക്കാണിത്.
സത്യരാജ് ,ഉർവ്വശി ,ലളിത, ആർ.ജെ ബാലാജി ,അപർണ്ണ ബാലമുരളി തുടങ്ങിയവർ പ്രധാന റോളിൽ അഭിനയിക്കുന്നു. ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതവും ,കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണവും ,സെൽവ ആർ.കെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സീ സ്റ്റുഡിയോ, ബേവ്യൂ എന്നിവയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സലിം പി. ചാക്കോ .
No comments: