മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ് തിളങ്ങി .പട്ടാളക്കാരൻ എന്നതിൻ്റെ അർത്ഥമാണ് " മേജർ " .


മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ " മേജർ "  ഹിന്ദി, തെലുങ്ക് , മലയാളം എന്നീ ഭാഷകളിലായി  റിലീസ് ചെയ്തു.  

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് " മേജർ " . 
യുവതാരമായ അദിവി ശേഷ് ആണ്സന്ദീപ്ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

ഒരു പട്ടാളക്കാരൻ എന്നതിൻ്റെ അർത്ഥമാണ് സിനിമയുടെ പ്രമേയം പറയുന്നത്. ഭർത്താവ് ത്രീവ്രവാദികളോട് യുദ്ധം ചെയ്യുമ്പോഴും ഒരു ഭാര്യയ്ക്ക് ചെയ്യേണ്ടിവരുന്നത്യാഗങ്ങൾക്ക് ഉള്ള ആദരാഞ്ജലി കൂടിയാണ് ഈ സിനിമ .യുദ്ധത്തിന് വിളിക്കപ്പെട്ടവനല്ലെന്ന് പ്രാർത്ഥിക്കുമ്പോൾ മാതാ പിതാക്കൾക്ക് ത്യാഗം സഹിക്കേണ്ടി വരും. അവരുടെ ത്യാഗങ്ങൾ അപൂർവ്വമായി അംഗീകരിക്കപ്പെടുന്നവർക്കുള്ളതാണ് " മേജർ " .ഇത് പറയുമ്പോഴും അവർ പലപ്പോഴും വിലപിക്കുന്നവരും ആണ്. 

സന്ദീപ് ഉണ്ണികൃഷ്ണൻ ആരുടെയെങ്കിലും ജീവൻ രക്ഷിക്കണമെങ്കിൽ സ്വയം അപകടത്തിൽപ്പെടുന്നതിന് മുമ്പ് അയാൾ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. ഒരു കൊച്ചു കുട്ടി ആയിരിക്കുമ്പോൾ തന്നെ ഒരു പട്ടാളക്കാരൻ്റെ ജീവിത രീതിയിലും സന്ദീപ് ആക്യഷ്ടനാക്കുന്നതിൽ  അതിശയിക്കാനില്ല. ഒരു പട്ടാളക്കാരൻ എന്നതിൻ്റെ അർത്ഥം എന്താണ് ? അതിനർത്ഥം നല്ല ഭർത്താവും മകനും ആകുന്നത് ഉപേക്ഷിക്കുക എന്നാണോ?  സ്വയം യുദ്ധക്കളത്തിൽ സ്വയം ഒന്നാമതെടുക്കുകഎന്നാണോ?  അതോ ആത്മരക്ഷയില്ലാത്ത ത്യാഗപൂർണ്ണമായആട്ടിൻകുട്ടിയുടെ അതിരുകളിലേക്ക് പോകുകയാണോ ?

കഥയും തിരക്കഥയും എഴുതിയ അദിവിശേഷും,സംവിധായകൻ 
ശശി കിരൺ ടിക്കയും ചേർന്ന് സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന രക്തസാക്ഷിയെക്കാൾ സന്ദീപിനെ മൊത്തത്തിൽ നല്ല മനുഷ്യനായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങൾ വിലപിക്കുന്നത് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു സൈനികനെ മാത്രമല്ല, അദ്ദേഹത്തിന് ജീവിക്കാൻ കഴിയുമായിരുന്ന ഒരു ജീവിതത്തെക്കുറിച്ച്  കൂടിയാണ്. 

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽപ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

2008ലെ ഭീകരാക്രമണത്തിനിടെ പതിനാല്  പൗരൻമാരെ രക്ഷിച്ച എൻ.എസ്.ജികമാൻഡോയാണ് മേജർ ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. കഥ, സംഭാഷണം  അദവിശേഷും,ഛായാഗ്രഹണം  വംശി പാത്ത്ച്ചിപുളുസും, എഡിറ്റിംഗ് വിനയ്കുമാർ, കോടത്തി പവൻ കല്യാൺ എന്നിവരും ,സംഗീതം ശ്രീചരൺ പാക്കലയും നിർവ്വഹിക്കുന്നു. 

സന്ദീപിൻ്റെ ബാല്യകാല പ്രണയിനിയായി  നിഷയും          ( സായി മഞ്ജരേക്കർ ) ,പ്രമോദ  ( ശോഭിത ധൂലിപാല ) എന്ന ബിസിനസ്സ്കാരിയും പ്രേക്ഷക ശ്രദ്ധ നേടി.  പ്രകാശ് രാജ്, മുരളി ശർമ്മ എന്നിവർ മികച്ച അഭിനയം കാഴ്ചവച്ചു. 

മികച്ച സിനിമ ഗണത്തിൽ " മേജർ " സിനിമയെ ഉൾപ്പെടുത്താം. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.