തിക്കുറിശ്ശി ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരംതിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനഞ്ചാമത് മാധ്യമ, സാഹിത്യ പുരസ്കാരത്തിന് അപേക്ഷ  ക്ഷണിച്ചു.അച്ചടി വിഭാഗത്തിൽ സ്പെഷ്യൽന്യൂസ്‌റിപ്പോർട്ടിഗിംനും  ഫോട്ടോഗ്രാഫിക്കുമാണ് പുരസ്കാരം. ദൃശ്യമാധ്യമ  വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിഗിംനും സ്പെഷ്യൽ ന്യൂസ്‌ കറസ്‌പോണ്ടിഗിംനും   
ക്യാമറ വിഭാഗത്തിനും പുരസ്കാരങ്ങളുണ്ടാകും. നവ 
മാധ്യമ പുരസ്കാരങ്ങളും  വിതരണം ചെയ്യും.

സാഹിത്യ വിഭാഗത്തിൽ  കഥ,കവിത,    നോവൽ,നാടകം, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, നിരൂപണം എന്നിവയും പരിഗണിക്കും.

അച്ചടി വിഭാഗത്തിലെ സൃഷ്ടികളുടെ 3 കോപ്പിയും ദൃശ്യ മാധ്യമ വിഭാഗത്തിലെ 3 സിഡികളും രാജൻ വി. പൊഴിയൂർ,  സെക്രട്ടറി തിക്കുറിശ്ശി  ഫൗണ്ടേഷൻ, സെന്റ്  ജോസഫ്സ് ഹയർ  സെക്കണ്ടറി  സ്കൂൾ , തിരുവനന്തപുരം, ഫോൺ : 9947005503 എന്ന വിലാസത്തിൽ ജൂൺ 20 നു മുമ്പ്  അയയ്ക്കണം.

ജൂലൈ 14ന്  തിരുവനന്തപുരം അയ്യങ്കാളി  ഹാളിൽ വെച്ച്  അവാർഡുകൾ  വിതരണം ചെയ്യുമെന്ന്  ഫൗണ്ടേഷൻ സെക്രട്ടറി  അറിയിച്ചു.

റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.