കഥകളുടെ മഹിത സഞ്ചയവുമായി ലോഹിയേട്ടൻ കടന്ന് പോയിട്ട് പതിമൂന്ന് വർഷങ്ങൾ .

കഥകളുടെ മഹിത സഞ്ചയവുമായി  ലോഹിയേട്ടൻ കടന്ന് പോയിട്ട് പതിമൂന്ന് വർഷങ്ങൾ .

സാധാരണ മനുഷ്യൻ്റെ ആത്മനൊമ്പരങ്ങളും മണ്ണിൻ്റെ മണമുള്ള ചലച്ചിത്ര കാവ്യങ്ങളും നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ .

നാടകത്തിൽ നിന്ന് സിനിമയിൽ എത്തി സിനിമയുടെ അഭിവാജ്യഘടകമായി. എ.കെ. ലോഹിതദാസിൻ്റെ പേനയിൽ നിന്നും വീണ ഓരോ മഷിതുള്ളികളുംതിരക്കഥകൾക്ക് പുതിയ ഭാഷ്യം നൽകി. 

എല്ലാ സിനിമകളും ജീവിതത്തിൻ്റെ നേർക്കാഴ്ചകളായിരുന്നു. തനിയാവർത്തനം ,കിരീടം, അമരം ,ഭരതം ,ഹിസ് ഹൈനസ്സ് അബ്ദുള്ള ,കൗരവർ, ഭൂതകണ്ണാടി........ തുടങ്ങിയ നിരവധി സിനിമകൾ മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായി .

മലയാള സിനിമയ്ക്ക് കെട്ടുറപ്പുള്ള കഥയും, കാരിരുമ്പിൻ കരുത്തുള്ള കഥാപാത്രങ്ങളെയും സമ്മാനിച്ച മലയാള സിനിമയുടെ ലോഹിയേട്ടന് സ്മരണാഞ്ജലി. 


സലിം പി. ചാക്കോ . 
cpK desK.

No comments:

Powered by Blogger.