" കളിഗമിനാർ " തുടങ്ങി.


വളരെയധികം കൗതുകങ്ങളും ദുരൂഹതകളും നിറഞ്ഞ ഒരു സിനിമയാണ്" കളിഗമിനാർ " .
മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്നു.

ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജാ ചടങ്ങും കൊച്ചിയിലെ സ്യൂൺസ് ഹോട്ടലിൽ വച്ചു നടന്നു ലളിതമായി നടന്ന ചടങ്ങിൽ ചലച്ചിത്ര ,സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലുള്ളവരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ,ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.തുടർന്ന്‌ പ്രശസ്ത സംവിധായകന സിബി മലയിൽ, ചലച്ചിത്രനിർമ്മാതാവ് വി.വി.ആൻ്റണി.ശ്രീമതി കെ.പി.എ.സി.ലീല.ഡോ.റോണി, ഉണ്ണിലാൽ, നവാസ് വള്ളിക്കുന്ന്, സംഗീത സംവിധായകൻ മെജോ ജോസഫ്, ടിറ്റോ വിൽസൻ, എന്നിവർ ഈ ചടങ്ങു പൂർത്തീകരിച്ചു.
ടി.ജെ.വിനോദ് എം.എൽ.എ, സിബി മലയിൽ,വി.വി.ആൻ്റണി.' കെ.പി.എ.സി.ലീല,ഡോ.റോണി, നവാസ് വള്ളിക്കുന്ന്, ടാറ്റുവിൽസൻ, മെജോ ജോസഫ്,എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.
സിബി മലയിൽ ഫസ്റ്റ് ക്ലാപ്പും നൽകി.

ഇന്ദ്രൻസ്, സായ്കുമാർ, '
മാമുക്കോയ, ഡോ.റോണി രാജ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ,അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, എന്നിവർ പ്രധാന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.ഷഫീർ സെയ്ദ് - ഫിറോസ് ബാബു എന്നിവരുടേതാണു തിരക്കഥ
'റഫീഖ് അഹമ്മദ് -ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.
ഗുരുപ്രസാദ് ഛായാഗ്രഹണവും നവീൻ പി.വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് - പ്രദീപ് വിതുര .
കോസ്റ്റ്യും - ഡിസൈൻ - ബ്യൂസി ബേബി ജോൺ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂ പ്പറമ്പിൽ .പ്രൊജക്റ്റ്. ഡിസൈനർ - അനുക്കുട്ടൻ - ഏറ്റുമാന്നൂർ.

ജൂൺ ഇരുപതു മുതൽ തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം
ആരംഭിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ - അജി മസ്ക്കറ്റ്.

No comments:

Powered by Blogger.