" ക്രൗര്യം " മാനന്തവാടിയിൽ പൂജ നടന്നു.മികച്ച സംവിധായകനും, അസോസിയേറ്റ് ഡയറക്ടറുമായ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ക്രൗര്യം എന്ന ചിത്രത്തിൻ്റെപൂജയും,ഓഡിഷനും മാനന്തവാടിയിൽ നടന്നു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ  രത്നവല്ലി ഉത്ഘടനം നിർവഹിച്ചു, ചടങ്ങിൽ സിനിമ താരം വിജയൻ വി. നായർ, അഞ്ചൽ മോഹൻ, ഭവിൻ, റഷീദ് നീലാംബരി, വ്യാപാരി വ്യവസായി സെക്രട്ടറി മഹേഷ്‌, വയനാട് ഡ്രീംസ്‌ പ്രസിഡന്റ സുബൈർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാനന്തവാടി ടാകീസിന്റെ ബാനറിൽ പ്രദീപ്‌ പണിക്കർ കഥയും, തിരക്കഥയും, സംഭാഷണവുംനിർവഹിച്ച്,സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ക്രൗര്യം ജൂലൈയിൽ ,വയനാട്, കോഴിക്കോട്, പാലക്കാട്‌ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
 കോ പ്രൊഡ്യൂസർ -സുരേഷ് ഐശ്വര്യ, ഷംസീർ,പ്രൊഡക്ഷൻ കൺട്രോളർ- ഉല്ലാസ് ശങ്കർ, ക്യാമറ -നഹിയാൻ, കല -അഭി അച്ചൂർ, മേക്കപ്പ് -ഷമീർ മുട്ടിൽ. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും, വേഷമിടുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.