" ഇവൾ കമലാ-ഹസൻ' ചിത്രീകരണം ആരംഭിച്ചു; പൂജയും സ്വിച്ച് ഓൺ കർമവും ഗുഡല്ലൂരിൽ വെച്ച് നടന്നു.

ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങളോളം കഴിഞ്ഞഒരുപെൺകുട്ടിയുടെയുംഅവളുടെ കാമുകൻ്റെയും ത്യാഗ പൂർണമായ യഥാർത്ഥ ജീവിത കഥയുടെ    ദൃശ്യാവിഷ്ക്കാരമായി സിനിമ ഒരുങ്ങുന്നു. 'ഇവൾ കമലാ-ഹസൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്നു. 

ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് എസ്. പി ആണ്. ഗുഡല്ലൂർ പൊന്നൂർ ശ്രീകുമരൻ കോവിലിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ചിത്രത്തിൽ കമലയായി ഗംഗാലക്ഷ്മിയും  ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. കൂടാതെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഊട്ടി, ഗുഡല്ലൂർ, പാലക്കാട്‌, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പി ആർ.ഒ: പി.ശിവപ്രസാദ്
 
 
 

No comments:

Powered by Blogger.